|    Jul 19 Thu, 2018 5:26 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി നല്‍കിയ സ്റ്റുഡിയോ ഉടമ പിടിയില്‍

Published : 8th September 2017 | Posted By: fsq

 

വൈപ്പിന്‍: പണം വാങ്ങി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അശ്ലീല ചിത്രങ്ങള്‍ മെമ്മറി കാര്‍ഡില്‍ പകര്‍ത്തി നല്‍കിയ സ്റ്റൂഡിയോ ഉടമ പോലിസ് പിടിയിലായി. എടവനക്കാട് ഇല്ലത്ത്പടി ആലിയം വീട്ടില്‍ നിസാര്‍ (39) ആണ് പിടിയിലായത്. എടവനക്കാട് സെയ്ത് മുഹമ്മദ് റോഡ് ബസ് സ്റ്റോപ്പിലെ സിയാന്‍ സ്റ്റുഡിയോ ഉടമയാണ് ഇയാള്‍.  ഒരുകുട്ടിയുടെ രക്ഷിതാവ് ആലുവ റൂറല്‍ എസ് പിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥരോടൊപ്പം ഞാറക്കല്‍ എസ്‌ഐ ആര്‍ രഗീഷ്‌കുമാറിന്റെ നേതൃത്വത്തിലാണു പരിശോധന നടന്നത്. ഇയാളില്‍ നിന്ന് അശ്ലീല ചിത്രങ്ങളടങ്ങിയ ഹാര്‍ഡ്ഡിസ്‌ക് കണ്ടെടുത്തിട്ടുണ്ട്. എഎസ്‌ഐ സൗമ്യന്‍, സിപിഒ ജോസി ഡേവിഡ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇയാള്‍ക്കെതിരേ ഐടി ആക്റ്റ് പ്രകാരം കേസെടുത്തു. പ്രതിയെ ഇന്ന്‌കോടതിയില്‍ ഹാജരാക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss