|    Oct 19 Fri, 2018 1:43 am
FLASH NEWS

അശ്രദ്ധയും ലഹരിയും റോഡ് അപകടകാരണങ്ങള്‍ : എഡിഎം ടി വിജയന്‍

Published : 27th September 2017 | Posted By: fsq

 

തിരൂര്‍: റോഡ് അപകടങ്ങളില്‍ ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ സ്വാധീനം ഏറെയാണെന്ന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ടി വിജയന്‍. മൊബൈലുകളുടെ ദുരുപയോഗം, അമിത വേഗത, അമിതഭാരം, രണ്ടില്‍ കൂടുതല്‍ ആളുകളുമായുള്ള ഇരുചക്ര വാഹന യാത്ര എന്നിവമൂലം കുടുംബങ്ങള്‍ക്കും സമൂഹത്തിനുമുണ്ടാകുന്ന തീരാനഷ്ടം ചില്ലറയല്ല. റോഡുകളില്‍ കാക്കി യൂണിഫോം ഇട്ടവരുടെ സാന്നിധ്യവും പ്രാദേശിക തലങ്ങളിലുള്ള റോഡ് സേഫ്റ്റി കൗണ്‍സിലുകളുടെ കാര്യക്ഷമതയും അപകടങ്ങളുടെ എണ്ണം കുറക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങളില്‍ വിദ്യാര്‍ഥി സമൂഹത്തിന് ഒഴിഞ്ഞു നില്‍ക്കാനാവില്ല. റോഡ് ആക്‌സിഡന്റ് ആക്്ഷന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ തിരൂര്‍ ഐ എച്ച് ടി കോളെജ്്  തിരൂര്‍ ചേംബര്‍ ഹാളില്‍  കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവല്‍ക്കരണ സെമിനാറും പഠന ശിബിരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റാഫ് ജില്ലാ പ്രസിഡന്റ്  ഹനീഫ് രാജാജി അധ്യക്ഷത വഹിച്ചു.  റാഫ് സംസ്ഥാന പ്രസിഡന്റ് കെ എം അബ്ദു മുഖ്യ പ്രഭാഷണം നടത്തി. മഞ്ചേരി ട്രാഫിക്ക് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വി കെ പൗലോസ് ക്ലാസെടുത്തു.  കെ അബ്ദുറഹ്മാന്‍ ഹാജി, കെ പി ഒ റഹ്മത്തുല്ല, ബി കെ സെയ്ത്, പി പി അബ്ദുറഹ്മാന്‍, കെ പി ബാബു, ബിനേശ് ശ്രീധര്‍, എ ടി സെയ്തലവി, എം ടി ജംഷീദ്, പ്രിന്‍സിപ്പല്‍ സമീര്‍ കളത്തിങ്ങല്‍, റാഫ് ജില്ലാ സെക്രട്ടറി നൗഷാദ് മാമ്പ്ര സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss