|    Jul 25 Tue, 2017 12:16 am
FLASH NEWS
Home   >  Todays Paper  >  page 12  >  

അശോകചക്രവര്‍ത്തിക്കെതിരേ സംഘപരിവാരം

Published : 19th September 2016 | Posted By: mi.ptk

rss-flag

ന്യൂഡല്‍ഹി: അശോക ചക്രവര്‍ത്തിക്കെതിരേ ആരോപണങ്ങളുമായി സംഘപരിവാരം. നേരത്തേ മുഗള്‍ ചക്രവര്‍ത്തി അക്ബറിനെതിരേയും സംഘപരിവാരം രംഗത്തെത്തിയിരുന്നു. ആര്‍എസ്എസ് അനുബന്ധ സംഘടനയായ രാജസ്ഥാന്‍ വനവാസി കല്യാണ്‍ പരിഷത്തിന്റെ മുഖമാസികയിലാണ് അശോക ചക്രവര്‍ത്തിയെ കുറ്റപ്പെടുത്തുന്ന ലേഖനം പ്രസിദ്ധീകരിച്ചത്. അശോകന്‍ ബുദ്ധമതം സ്വീകരിച്ചതും അദ്ദേഹത്തിന്റെ അഹിംസാ സിദ്ധാന്തവും വിദേശ അധിനിവേശത്തിന് കാരണമായെന്ന് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. അശോകന്റെ നേതൃത്വത്തില്‍ ബുദ്ധമതാനുയായികള്‍ ഗ്രീക്ക് അധിനിവേശത്തിന് പ്രോല്‍സാഹനം നല്‍കിയെന്നും വേദമതത്തെ നശിപ്പിച്ചു ബുദ്ധമതസ്ഥാപനത്തിനു വേണ്ടി സഹായിച്ചുവെന്നും ലേഖനത്തില്‍ പറയുന്നു.ഇന്ത്യയുടെ തകര്‍ച്ചയ്ക്കു കാരണമായ അശോക ചക്രവര്‍ത്തിയുടെ പ്രവര്‍ത്തനം നിര്‍ഭാഗ്യകരമായി. അശോകന്‍ ഭരണകൂടത്തെ മൊത്തമായി ബുദ്ധാശ്രമമാക്കി മാറ്റി. ഗ്രീക്കുകാര്‍ ഇന്ത്യ പിടിച്ചെടുക്കാനിടയായത് മഗധയിലെ ബുദ്ധമത നേതാക്കളുടെ സഹായം മൂലമാണ്. ബുദ്ധ സന്യാസിമാര്‍ രാജ്യദ്രോഹവും ഇന്ത്യാ വിരുദ്ധ ആശയങ്ങളും പ്രചരിപ്പിച്ചു. ബുദ്ധമതം ജാതിയിലോ രാഷ്ട്രത്തിലോ വിശ്വസിച്ചിരുന്നില്ല. വിദേശികള്‍ ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ബുദ്ധമതാനുയായികള്‍ അവരെ സധൈര്യം നേരിടുന്നതിനു പകരം അവരെ സഹായിക്കുകയായിരുന്നുവെന്നും ലേഖനത്തില്‍ വിശദീകരിക്കുന്നു. 1978ലാണ് രാജസ്ഥാന്‍ വനവാസി കല്യാണ്‍ പരിഷത്ത് സ്ഥാപിച്ചത്. സംഘടന ആദിവാസി മേഖലകളില്‍ മതംമാറ്റ കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. ബലമായി മതപരിവര്‍ത്തനം നടത്തുന്നതിനു വേണ്ടി ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോവുന്നതായി സംഘടനയ്‌ക്കെതിരേ ആരോപണമുയര്‍ന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക