|    Dec 15 Fri, 2017 2:36 am
FLASH NEWS

അശാസ്ത്രീയ നിര്‍മാണം; ഗായത്രിപ്പുഴയ്ക്ക് കുറുകെയുള്ള തടയണകള്‍ നോക്കുകുത്തി

Published : 25th October 2016 | Posted By: SMR

കെ  വി സുബ്രഹ്മണ്യന്‍

കൊല്ലങ്കോട്:  ഭൂഗര്‍ഭ ജല വിതാനം നിലനിര്‍ത്തുന്നതോടൊപ്പം കുടിവെള്ളം, കാര്‍ഷികാവശ്യത്തിനായുള്ള ജലസേചനം, പരിസ്ഥിതി സന്തുലനം പ്രദേശ വാസികള്‍ക്ക് ഉപയോഗപ്രദമാക്കാനും വേണ്ടി ഗായത്രിപ്പുഴക്ക് കുറുകെ നിര്‍മിച്ച തടയണകള്‍ നോക്കുകുത്തിയായിട്ട് വര്‍ഷങ്ങളായി.  ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച തടയണയുടെ അശാസ്ത്രീയ നിര്‍മാണം മൂലം വെള്ളം സംഭരിക്കാന്‍ കഴിയാത്ത സ്ഥിതി തുടരുന്നു. വിസ്തൃതി കൂടിയതും വെള്ളം സംഭരിക്കാന്‍ ശേഷിയുള്ളതുമായ പ്രദേശം തിരഞ്ഞെടുത്താണ് തടയണ നിര്‍മിച്ചിട്ടുള്ളതെങ്കിലും മരത്തിന്റെ പലക പാളികളായി ഇട്ടുള്ള ഷട്ടറായാണ് വെള്ളത്തെ തടയണയില്‍ തടഞ്ഞ് സംഭരിക്കുന്നതിനായി ഉപയോഗിച്ച് വന്നത്. മഴക്കാലങ്ങളിലെ അധിക വെള്ളം ഒഴുക്കി വിടുന്നതിനായി എടുത്ത ഷട്ടറുകള്‍ വെള്ളത്തില്‍ ഒഴുകി പോയതോടെ വര്‍ഷങ്ങളായി തടയണയില്‍ വെള്ളം സംഭരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഗായത്രിപ്പുഴയില്‍ മലയാമ്പള്ളം മുതല്‍ ആലംമ്പള്ളം വരെയുള്ള ആറോളം തടയണകളിലും നിരവധി പുഴകളിലും നീര്‍ ചാലുകളിലുമായി നിര്‍മിച്ച തടയണകള്‍ പേരിനു മാത്രമായി നില്‍ക്കുകയയാണ്. ഇവിടെ വെള്ളമില്ല എന്നതാണ് പ്രത്യേകത. കുടിവെള്ളത്തിനും സമീപ പ്രദേശത്തിലെ ഭൂഗര്‍ഭ ജലവിതാനം നിലനിര്‍ത്തുന്നതിനായും വേണ്ടി നിര്‍മിച്ച തടയണകള്‍ സംരക്ഷിച്ച് വെള്ളം സംഭരണം നടത്തിയാല്‍ മാത്രമേ കാര്‍ഷികാവശ്യങ്ങള്‍ക്കും കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും വരും ദിവസങ്ങളില്‍ ഉപകാര പ്രദമാകൂ. ഇതിനായി  തടയണകളില്‍ വെള്ളം ഒഴുകി പോവുന്ന പ്രധാന ഭാഗങ്ങളില്‍ രണ്ടടിയോളം ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്താല്‍ തടയണകളില്‍ ആവശ്യത്തിന് വെള്ളം സംഭരിക്കാന്‍ കഴിയുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക