|    Nov 22 Wed, 2017 12:50 am
FLASH NEWS

അശാസ്ത്രീയ നിര്‍മാണം; കുടിവെള്ള പദ്ധതി പ്രവര്‍ത്തനം താറുമാറായി

Published : 26th November 2016 | Posted By: SMR

വെഞ്ഞാറമൂട്: അശാസ്ത്രീയ നിര്‍മാണവും നിര്‍മാണത്തിലെ ക്രമക്കേടും കാരണം കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം താറുമാറായി. മാണിക്കല്‍ പഞ്ചായത്തിലെ കാഞ്ഞിരംമൂട് കോളനിയില്‍ നടപ്പാക്കിയ പദ്ധതി പ്രവര്‍ത്തനമാണ് തകരാറിലായത്. 2013ലാണു ലക്ഷക്കണക്കിന് രൂപ മുടക്കി പദ്ധതി നടപ്പാക്കിയത്. കോളനിയിലെ 300ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കലായിരുന്നു ലക്ഷ്യം. ഇതിനായി ഒഴുകുപാറ ഈന്തിക്കാടുള്ള ഒരു ചിറയില്‍ നിന്നു വെള്ളം പമ്പ് ചെയ്ത് ഈന്തിക്കാട് നിര്‍മിച്ച ടാങ്കില്‍ എത്തിച്ചശേഷം പൈപ്പ് വഴി കുടിവെള്ള വിതരണം നടത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്.എന്നാല്‍ താഴ്ന്ന പ്രദേശത്തുള്ള ചിറയില്‍ നിന്ന് 100 അടിയിലേറെ ഉയരമുള്ള സ്ഥലത്ത് സ്ഥാപിച്ച ടാങ്കില്‍ വെള്ളമെത്തിക്കുന്നതിന് ആവശ്യമായ പമ്പ്‌സെറ്റ് സ്ഥാപിക്കാത്തത് മൂലം പ്രവര്‍ത്തനം തുടങ്ങി അധികം താമസിയാതെ പമ്പ് കേടാവുകയും പദ്ധതി പ്രവര്‍ത്തനം നിലയ്ക്കുകയുമായിരുന്നു. ഇതു സംബന്ധിച്ച് പഞ്ചായത്തില്‍ പരാതിപ്പെട്ടു. എന്നാല്‍ മൂന്ന് വര്‍ഷം ആയിട്ടും അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക