|    Mar 25 Sat, 2017 7:20 am
FLASH NEWS

അശാസ്ത്രീയ ട്രാഫിക് പരിഷ്‌കാരം പിന്‍വലിക്കണം: ഓട്ടോ-ടാക്‌സി യൂനിയനുകള്‍

Published : 27th September 2016 | Posted By: SMR

ചാലക്കുടി: നഗരസഭ ചാലക്കുടി ടൗണില്‍ നടപ്പാക്കിയ അശാസ്ത്രീയവും വികലവുമായ ട്രാഫിക് പരിഷ്‌ക്കരണ നടപടികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് ഓട്ടോ-ടാക്‌സി കോഡിനേഷന്‍ കമ്മിറ്റി ചാലക്കുടി മണ്ഡല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അശാസ്ത്രീയമായ നടപടി ഉന്‍ പിന്‍വലിച്ചില്ലെങ്കില്‍ പണിമുടക്കടക്കമുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് വിവിധ യൂനിയന്‍ ഭാരവഹികള്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
ഒരു തരത്തിലുള്ള പഠനവും നടത്താതെയാണ് ഓട്ടോറിക്ഷ സ്റ്റാന്റ് മാറ്റുന്നതടക്കമുള്ള ട്രാഫിക് പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കിയതെന്നും ട്രാഫിക് ഉപദേശകസമിതിയില്‍ ഓട്ടോറിക്ഷ കോഡിനേഷന്‍ കമ്മിറ്റിയില്‍ വച്ച നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി നഗരസഭ ഭരണസമിതി ഏകപക്ഷീയമായ നടപടികളുമായി മുന്നോട്ട് പോകുന്നതില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ടെന്നും പ്രശ്‌നപരിഹാരത്തിനായി ചെയര്‍പേഴ്‌സന്‍ ചര്‍ച്ചനടത്താമെന്ന് അറിച്ചെങ്കിലും ഇതുവരേയും ചര്‍ച്ച നടത്തിയിട്ടില്ലെന്നും കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

ഓട്ടോ-ടാക്‌സി യൂനിയനുകളുടെ ആരോപണം അടിസ്ഥാനരഹിതമെന്ന്
ചാലക്കുടി: പരിഷ്‌ക്കരിച്ച ട്രാഫിക് സംവിധാനം സംബന്ധിച്ച് ഓട്ടോ-ടാക്‌സി കോഡിനേഷന്‍ കമ്മിറ്റിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ വില്‍സന്‍ പാണാട്ടുപറമ്പന്‍ പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ പി എം ശ്രീധരന്‍ എന്നിവര്‍ അറിയിച്ചു. പരിഷ്‌ക്കരിച്ച ട്രാഫിക് സംവിധാനം ഭരണസമിതിയുടെ ഏകപക്ഷിയമായ തീരുമാനമല്ലെന്നും ട്രാഫിക് ഉപദേശക സമിതിയില്‍ എടുത്ത തീരുമാനങ്ങളാണ് നടപ്പിലാക്കുന്നതെന്നും ഇവര്‍ പറഞ്ഞു. അപാകതകളുണ്ടെങ്കില്‍ പരിഹരിക്കുമെന്നും എന്നാല്‍ ട്രാഫിക് പരിഷ്‌ക്കരണം തടസ്സപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്നും ഇവര്‍ അറിയിച്ചു.

(Visited 26 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക