അശാസ്ത്രീയ കെട്ടിടനിര്‍മാണം; വെണ്ണിയോട് ടൗണ്‍ വെള്ളത്തില്‍
Published : 15th August 2016 | Posted By: SMR
വെണ്ണിയോട്: അശാസ്ത്രീയ കെട്ടിടനിര്‍മാണം മൂലം വെണ്ണിയോട് ടൗണില്‍ വെള്ളം കെട്ടിക്കിടക്കുന്നതായി പരാതി. കാല്‍നടയാത്ര പോലും അസാധ്യമായ രീതിയില്‍ ടൗണിന്റെ നാല് ഭാഗത്തു നിന്നുള്ള മഴവെള്ളം പഞ്ചായത്ത് ബസ്സ്റ്റാന്റിന്റെ മുന്‍വശത്ത് കമ്പളക്കാട് റോഡില്‍ കെട്ടിക്കിടക്കുന്നു. നിലവിലെ ഓവുചാല്‍ മണ്ണിട്ട് മൂടിയ നിലയിലാണ്.
വെള്ളം ഒഴുകിപ്പോവുന്ന സ്ഥലത്ത് കെട്ടിട നിര്‍മാണത്തിന് കല്ലിറക്കിയതും വെള്ളക്കെട്ടിന് കാരണമായി. മഴ ശക്തമായാല്‍ ടൗണ്‍ പൂര്‍ണമായി മലിനജലത്താല്‍ മൂടപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. വെള്ളം കയറുന്നതോടെ സ്ത്രീകളും സ്കൂള്‍ കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ക്ക് ബസ് കാത്തുനില്ക്കാന് പോലും കഴിയില്ല. കോട്ടത്തറ പഞ്ചായത്ത് ആസ്ഥാനമായ വെണ്ണിയോട് ടൗണില്‍ ഇത്ര വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടും ഭരണസമിതി നിസ്സംഗത തുടരുകയാണ്. ഇതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.