|    Apr 24 Tue, 2018 10:15 pm
FLASH NEWS

അശാസ്ത്രീയമായ സംരക്ഷണ ഭിത്തി നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു

Published : 5th March 2018 | Posted By: kasim kzm

വള്ളികുന്നം: വള്ളികുന്നം തെക്കേമുറിയില്‍ അശാസ്ത്രീയമായി തോടിനു സംരക്ഷണ ഭിത്തി നിര്‍മ്മിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. കൊട്ടാട്ടുകുഴിനേതാജി ജങ്ഷന്‍ തോടിനു സമീപത്തുള്ള പുറംപോക്കിലാണു തിട്ട കെട്ടുന്നതിനായി ഇന്നലെ വൈകുന്നേരം കുഴി എടുത്തത്.
തോടിനു ഇരു വശത്തും നിരവധി കുടുംബങ്ങള്‍ വഴിയില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴും, പ്രത്യേകം തിരഞ്ഞെടുത്ത സ്ഥലത്ത് മാത്രം സൈഡ് വാള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചായിരുന്നു നാട്ടുകാര്‍ നിര്‍മ്മാണം തടഞ്ഞത്.കാമ്പിശ്ശേരി,തെക്കേമുറി വാര്‍ഡുകളുടെ അതിര്‍ത്തി പങ്കിടുന്ന തോടിന്റെ ഇരു വശവും പുറമ്പോക്ക് ഭൂമികള്‍ ധാരാളം ഉള്ളപ്പോഴും സഞ്ചാര യോഗ്യമായ ഒരു നടപ്പാത പോലുമില്ലാത്തതിന്റെ ദുരിതം അനുഭവിക്കുകയാണു സമീപവാസികള്‍. ഇഴ ജന്തുക്കളെ പേടിച്ച് രാത്രിയില്‍ ജനങ്ങള്‍ ആരും തോടിന്റെ അരികിലൂടെ യാത്ര ചെയ്യാറില്ല.
പ്രായാധിക്യത്താല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരും,രോഗികളുമുള്‍പ്പെടുന്ന നാട്ടുകാര്‍ നിരവധി തവണ പഞ്ചായത്ത് അധികൃതര്‍ക്കും,ജന പ്രതിനിധികള്‍ക്കും തോടിന്റെയും,വഴിയുടെയും പ്രശ്‌നം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടും അധികാരികളുടെ ഭാഗത്ത് നിന്നും യാതൊരു നടപടികളുമുണ്ടാകായിരുന്നില്ല. ഇതിനിടെയാണ് തോടിന് സംരക്ഷണഭിത്തി കെട്ടാനെത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss