|    Jul 26 Wed, 2017 8:33 pm
FLASH NEWS

അശാസ്ത്രീയമായ രീതിയില്‍ കീടനാശിനി പ്രയോഗം; പത്ത് തൊഴിലാളികള്‍ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ചികില്‍സയില്‍

Published : 1st September 2016 | Posted By: SMR

അഞ്ചല്‍: അശാസ്ത്രീയമായ രീതിയില്‍ കീടനാശിനി പ്രയോഗിച്ച പത്ത് തൊഴിലാളികളെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഞ്ചല്‍ വടമണ്‍ ഒരുനട റേച്ചല്‍ റബ്ബര്‍ എസ്റ്ററ്റേറ്റിലെ തൊഴിലാളികളാണ് ആശുപത്രിയിലായത്. ഇതില്‍ ഒമ്പതും സ്ത്രീകളാണ്. ഉഷ(44), രാധ(58), അന്നമ്മ(51), ഉഷ(43), ചന്ദ്രിക(46), സുലോചന(48),സതീഭായി (56), പ്രസന്ന(57), സിന്ധു(44),  വിജയന്‍(51) എന്നിവരെയാണ് പുനലൂര്‍താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെഎട്ടരയോടെയാണ് സംഭവം. എസ്‌റ്റേറ്റിലെ റബ്ബര്‍ മുറിച്ചു മാറ്റിയ 40 ഏക്കറോളം സ്ഥലത്ത് ഉടമ കൈത കൃഷി നടത്തിയിരുന്നു.
ഇതില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി കീടനാശിനി പ്രയോഗം നടത്തി വരികയായിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ അഞ്ചല്‍ ഗ്രാമപ്പഞ്ചായത്തോഫിസ്, ആരോഗ്യവകുപ്പ്, അഞ്ചല്‍ കൃഷി ഓഫിസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കൃഷി ഓഫിസര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും പരാതിക്കാരനെ  നേരില്‍ കണ്ട് വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ഉടമയോട് അനുവധിനീയമായ അളവില്‍ കൂടുതല്‍ കീടനാശിനി പ്രയോഗിക്കരുതെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇത് ലംഘിച്ച് മാനേജര്‍  സംഭവം ദിവസം പുലര്‍ച്ചെ ആറര മുതല്‍ തൊഴിലാളികളെകൊണ്ട് എസ്റ്റേറ്റ് ഓഫീസ് പരിസരത്തും, റോഡിലും കീടനാശിനി തളിപ്പിച്ചുവത്രെ. വീര്യം കൂടാന്‍ വേണ്ടി നിശ്ചിത അളവില്‍ കൂടുതല്‍ കീടനാശിനി കുറച്ചുമാത്രം വെള്ളത്തില്‍ ലയിപ്പിച്ചാണ് നല്‍കിയതെന്ന തൊഴിലാളികള്‍ പറഞ്ഞു. ഇത് പ്രയോഗിച്ച് തുടങ്ങിയപ്പോള്‍ തന്നെ തങ്ങള്‍ക്ക് തലചുറ്റലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടെന്നും, ഈ വിവരം മാനേജരോട് പറഞ്ഞപ്പോള്‍ തങ്ങളെ ഭീഷണിപ്പെടുത്തി ജോലി ചെയ്യിച്ചെന്നും തൊഴിലാളികള്‍ പറഞ്ഞു. എസ്റ്റേറ്റിലെ തൊഴിലാളികളുമായി മാനേജ്‌മെന്റിന് ചില തര്‍ക്കങ്ങള്‍ നിലവിലുണ്ടെന്നും അതിന്റെ പ്രതികാര നടപടിയാണിതെന്നും സമീപവാസികള്‍ പറയുന്നു. തൊഴിലാളികള്‍ കുഴഞ്ഞു വീണതറിഞ്ഞ് അഞ്ചല്‍ കൃഷിഓഫിസര്‍ കീടനാശിനി പ്രയോഗം നിര്‍ത്തിവെക്കാന്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. അഞ്ചല്‍ പോലിസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക