|    Oct 15 Mon, 2018 8:44 pm
FLASH NEWS

അശാസ്ത്രീയമായ പാര്‍ക്കിങ്: ബദിയടുക്ക ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

Published : 18th September 2017 | Posted By: fsq

 

ബദിയടുക്ക: അശാസ്ത്രീയമായ രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം ബദിയടുക്ക ടൗണില്‍ ഗതാഗത പ്രശ്‌നം രൂക്ഷമാകുന്നു. ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ മാസങ്ങള്‍ക്ക് മുമ്പ് പോലിസ്, ആര്‍ടിഒ, പൊതുമരാമത്ത്, റവന്യു അധികൃതരുടെയും വ്യാപാരി വ്യവസായി ഏകോപന സമിതി, മോട്ടര്‍ തൊഴിലാളി യുനിയന്‍, ബസ് ഓണേഴ്‌സ് പ്രതിനിധികളുടേയും സംയുക്ത യോഗം വിളിച്ച് ചേര്‍ത്ത് ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് ടൗ ണ്‍ സര്‍ക്കിളിനും ബസ് സ്റ്റാന്റിനും ഇടയില്‍ പാര്‍ക്കിങ് പാടില്ലെന്നും വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവര്‍ വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. മാത്രവുമല്ല വിവിധ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന മുകളിലെ ബസാറിലേക്ക് ബസ് സ്റ്റാന്റിലെത്തി യാത്ര അവസാനിപ്പിക്കുന്ന ബസുകള്‍ മുകളിലെ ബസാറിലെത്തി യാത്രക്കാരെ ഇറക്കാനും തീരുമാനമായിരുന്നു. ആഴ്ച ചന്ത നടക്കുന്ന ശനിയാഴ്ച ദിവസം കാംപ്‌കോ മുതല്‍ പോലിസ് സ്‌റ്റേഷന്‍ വരെയുള്ള സ്ഥലത്ത് പാതയോരത്തെ ഇരു വശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതെ ബിഎസ്എന്‍എല്ലിന് സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനും റോഡിലെ ഒരു വശത്ത് മാത്രമായി കച്ചവടം നടത്തുവാന്‍ പാടുള്ളുവെന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്ത് ദിവസങ്ങള്‍ മാത്രം തീരുമാനം നടപ്പിലായെങ്കിലും പിന്നിട് പാര്‍ക്കിങ് പഴയപടി തന്നെയാവു ക യും ചെയ്തു.   ഗതാഗത പ്രശ്‌നത്തിനും ആഴ്ച ചന്ത നടക്കുന്ന ദിവസം റോഡിന്റെ ഒരു വശത്ത് മാത്രം കച്ചവടക്കാര്‍ക്ക് കച്ചവടം നടത്താനുള്ള അനുവാദം നല്‍കിയും ടൗണിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്നാണ് വ്യാപാരികളുടെയും യാത്രക്കാരുടെയും ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss