|    Jul 19 Thu, 2018 4:53 pm
FLASH NEWS

അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവയ്ക്കണം: സിപിഎം

Published : 23rd September 2017 | Posted By: fsq

 

ആലുവ: മെട്രോ നിര്‍മ്മാണത്തോടനുബന്ധിച്ച്  ബൈപാസ് മുതല്‍ പുളിഞ്ചോട് വരെ എന്‍ എച്ചിന്റെയും സര്‍വീസ് റോഡുകളുടെയും വശങ്ങളിലും ഫളൈ്ഓവറിന്റെ കീഴിലുമായി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന സൗദ്ധര്യവത്കരണത്തിന്റെ പേരിലുള്ള അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് സിപിഐഎം ആലുവ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന നഗരത്തിലെ റോഡുകളുടെ വീതികള്‍ കുറച്ചു പൂന്തോട്ടം നിര്‍മിക്കുന്നത് നിലവിലെ ഗതാഗതക്കുരുക്ക് ഇരട്ടിയാക്കും. വ്യാപാര സ്ഥാപനങ്ങളുടെ മുന്‍വശത്തെ പാര്‍ക്കിങ്ങ് സംവിധാനം കെട്ടിയടക്കപ്പെട്ടതു മൂലം ഉപയോക്താക്കളുടെ  പാര്‍ക്കിങ്ങ് സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ആലുവ നഗരസഭാ ഭരണാധികാരികള്‍ അനുവദിച്ചു നല്‍കിയിരുന്ന കടമുറികളും ഒട്ടോ, ടെംബോ സ്റ്റാന്‍ഡുകളും മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ആലുവ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട്് ജീവിക്കുന്ന  നൂറുകണക്കായവരുടെ  ഉപജീവന മാര്‍ഗം ഇതുമൂലം നഷ്ടപ്പെടുന്ന സ്ഥിതി സംജാതമായിരിക്കുന്നു. യാതൊരു കൂടിയാലോചനകളും ഇല്ലാതെ ഏകപക്ഷീയമായി നടത്തുന്ന  ഈ അശാസ്ത്രീയ നിര്‍മ്മാണം താല്‍കാലികമായി നിര്‍ത്തിവച്ചു കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍, തൊഴിലാളി സംഘടനകള്‍, വ്യാപാര സംഘടനകള്‍ എന്നിവരുമായി കൂടിയാലോചിച്ചു ധാരണയുണ്ടാക്കിയ ശേഷം തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ബഹുജനങ്ങളെ അണിനിരത്തി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടയുന്നതടക്കമുള്ള സമരപരിപാടികള്‍ക്ക് സിപിഎം നേതൃത്വം നല്‍കുമെന്ന് അധികാരികള്‍ക്ക് മുന്നറിപ്പ് നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss