|    Feb 22 Wed, 2017 12:32 pm
FLASH NEWS

അശാന്തി വിതയ്ക്കുന്നവരെ ഒറ്റപ്പെടുത്തണം: എസ്ഡിപിഐ

Published : 14th November 2016 | Posted By: SMR

വാണിമേല്‍: ഇരുളിന്റെ മറവില്‍ അക്രമം അഴിച്ചുവിട്ടു വാണിമേലില്‍ അശാന്തി പടര്‍ത്താന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്ന് എസ്ഡിപിഐ വാണിമേല്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം നടന്ന സിപിഎം സമ്മേളനത്തോടനുബന്ധിച്ചാണ് അസ്വസ്ഥതകള്‍ ഉണ്ടായിത്തുടങ്ങിയത്. ഒക്ടോബര്‍ 30ന് വാണിമേലില്‍ നടന്ന സിപിഎം പ്രകടനം അത്യന്തം പ്രകോപനപരമായിരുന്നു. തുടര്‍ന്ന് സിപിഎം കേന്ദ്രത്തിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്. സിപിഎം പ്രകടനത്തിനു നേരെയും സിപിഎം നേതാവിന്റെ വീടിനു നേരെയും നടന്ന അക്രമങ്ങളില്‍ ദുരൂഹത മാറിയിട്ടില്ല. അതിനിടയിലാണ് കഴിഞ്ഞ ദിവസം രണ്ടു മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ബോംബേറ് ഉണ്ടായിരിക്കുന്നത്.പോലിസ് വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുന്ന പ്രദേശത്ത് അക്രമം നിര്‍ബാധം അരങ്ങേറുകയാണ്. ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പോലിസ് നടപടി ശക്തമാക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. പ്രസിഡന്റ് സി കെ സുബൈര്‍ അധ്യക്ഷത വഹിച്ചു. കെ പി കുഞ്ഞമ്മദ് മാസ്റ്റര്‍, ടി വി ഹമീദ്, ഫൈസല്‍, ബഷീര്‍, എം കെ അലി, ഹുസൈന്‍ തങ്ങള്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക