|    Aug 16 Thu, 2018 7:21 pm

അശരണരുടേയും നിരാലംബരുടേയും സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ഇനി ബി വണ്‍

Published : 7th April 2018 | Posted By: kasim kzm

സിറ്റി: കാന്തപുരംകാളികാവ്: അശരണരുടേയും നിരാലംബരുടേയും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇനി ബി വണ്‍ സിറ്റി ഉണ്ടാവുമെന്നു കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ പറഞ്ഞു. നിര്‍ദനരായവര്‍ക്ക് പുനരധിവാസം, വിദ്യാഭ്യാസം, തൊഴില്‍, ചികില്‍സ തുടങ്ങി എല്ലാ സംവിധാനങ്ങളും ബി വണ്‍ സിറ്റിയില്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ബി വണ്‍ സിറ്റിയുടെ ആദ്യ സംരംഭം കാളികാവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത വൈസ് പ്രസിഡന്റ് അലി ബാഫഖി തങ്ങള്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, ഹബീബ് തങ്ങള്‍, എളങ്കൂര്‍ മുത്ത് കോയ തങ്ങള്‍, ജലാലുദ്ധിന്‍ തങ്ങള്‍ വൈലത്തൂര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ല്യാര്‍, വയനാട് ഹസന്‍ മുസ്‌ല്യാര്‍, മഞ്ഞപ്പറ്റ ഹംസ മുസ്്‌ല്യാര്‍, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി,അബ്ദുല്‍ അസീസ് സഖാഫി വെള്ളയുര്‍, കൂറ്റംമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, ദേവര്‍ ശോല അബ്ദുസ്സലാം മുസ്്‌ല്യാര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss