|    Jul 22 Sat, 2017 10:35 am
FLASH NEWS
Home   >  Todays Paper  >  page 11  >  

അവ്താര്‍ സിങിന് ഒളിംപിക്‌സ് യോഗ്യത

Published : 5th June 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യന്‍ പുരുഷ ജൂഡോ താരം അവ്താര്‍ സിങ് റിയോ ഒളിംപിക്‌സിനു യോഗ്യത കരസ്ഥമാക്കി. 90 കിഗ്രാമില്‍ താഴെ വിഭാഗത്തിലാണ് അവ്താര്‍ ഒളിംപിക്‌സിനു ടിക്കറ്റെടുത്തത്. ഭൂഖണ്ഡത്തെ അടിസ്ഥാനമാക്കിയുള്ള സംവരണപ്രകാരമാണ് താരത്തെ ടീമിലെടുത്തതെന്ന് ദേശീയ ജൂഡോ ഫെഡറേഷന്‍ പ്രസിഡന്റ് മുകേഷ് കുമാര്‍ വ്യക്തമാക്കി.
പഞ്ചാബിലെ ഗുര്‍ദാസ്പൂരി ല്‍ നിന്നുള്ള അവ്താര്‍ സംസ്ഥാന പോലിസിലെ ഉദ്യോഗസ്ഥന്‍ കൂടിയാണ്.
ഈ വര്‍ഷം ഫെബ്രുവരിയി ല്‍ നടന്ന സാഫ് ഗെയിംസില്‍ അവ്താര്‍ സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. 2011ലെ ഏഷ്യന്‍ ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ വെങ്കലവും താരം നേടിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക