അവിഹിതബന്ധം: പിതാവ് മകളെ ശ്വാസം മുട്ടിച്ചു കൊന്നു
Published : 15th July 2017 | Posted By: fsq
ജയ്പൂര്‍: കാമുകന്റെ കൂടെ ഒളിച്ചോടിയ വിവാഹിതയായ മകളെ പിതാവ് ശ്വാസം മുട്ടിച്ചു കൊന്നു. രാജസ്ഥാനിലെ സികാര്‍ ജില്ലയിലാണ് ദുരഭിമാനക്കൊല നടന്നത്. ചയ്ന കന്‍വാര്‍ (25) ആണ് കൊല്ലപ്പെട്ടത്. നഗാവുര്‍ ജില്ലയിലെ ദേവേന്ദ്ര സിങുമായി 2016 ഏപ്രിലില്‍ കന്‍വാറിന്റെ വിവാഹം നടന്നിരുന്നു. അഞ്ച് മാസം കഴിഞ്ഞപ്പോള്‍ കാമുകനുമൊത്ത് യുവതി ഒളിച്ചോടുകയായിരുന്നു. കഴിഞ്ഞ കുറച്ച് മാസമായി അജ്ഞാത കേന്ദ്രത്തില്‍ കാമുകനുമൊത്ത് കഴിയുകയായിരുന്നു യുവതി. ബുധനാഴ്ച പിതാവ് ദന്‍വര്‍ സിങ് യുവതിയെ റണൗലി ബസ് സ്റ്റാന്റില്‍ കാണാനിടയായി. വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പിതാവ് യുവതിയെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ദന്‍വര്‍ സിങിനെ പോലിസിന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.