|    Mar 23 Thu, 2017 5:43 am
FLASH NEWS

അവിഹിതബന്ധം: ജാപ്പനീസ് എംപി രാജിവച്ചു

Published : 13th February 2016 | Posted By: SMR

ടോക്കിയോ: ജപ്പാനില്‍ പിതൃത്വഅവധിയുമായി ബന്ധപ്പെട്ട ദേശീയചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ച ഭരണകക്ഷി എംപി അവിഹിതബന്ധവുമായി ബന്ധപ്പെട്ട് രാജിവച്ചു.കെന്‍സുകെ മിയാസാക്കി(35)യാണ് ഭാര്യ ഗര്‍ഭിണിയായിരിക്കെ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നു വെളിപ്പെടുത്തുകയും സംഭവത്തില്‍ ക്ഷമാപണം നടത്തി രാജിവയ്ക്കുകയും ചെയ്തത്.
ജപ്പാന്‍ വാരിക എംപിയുടെ അവിഹിതബന്ധത്തെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവിട്ടതിനു പിന്നാലെയാണ് രാജി. കെന്‍സുകെയുടെ ഭാര്യ മെഗുമി കനേകോയും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എംപിയാണ്. പിതൃത്വഅവധിയെന്ന കെന്‍സുകെയുടെ നിര്‍ദേശം വന്‍ വിമര്‍ശനമേറ്റുവാങ്ങിയെങ്കിലും പ്രധാനമന്ത്രി ആബേയുടെ പിന്തുണ ലഭിച്ചിരുന്നു.

(Visited 61 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക