|    Nov 23 Thu, 2017 10:31 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അവിശ്വാസ പ്രമേയത്തിനിടെ അക്രമം : നിരവധി പേര്‍ക്കെതിരേ കേസ്

Published : 8th November 2017 | Posted By: fsq

 

ജാവന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ ബ്ലോക്ക് പ്രസിഡന്റിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനെ ചൊല്ലിയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് എംഎല്‍സി, മുന്‍ എംപി എന്നിവരടക്കം 161 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. പ്രസിഡന്റിനെ പിന്തുണയ്ക്കുന്നവര്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ഇഷ്ടിക എറിയുകയും ചെയ്തതായി പോലിസ് പറഞ്ഞു. ഖുത്താന്‍ ബ്ലോക്ക് പ്രസിഡന്റ് സരയു ദേയിക്കെതിരേയാണ് കഴിഞ്ഞദിവസം അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ശ്രമിച്ചത്. ഇതേത്തുടര്‍ന്നാണ് ദേയിയുടെ അനുയായികള്‍ അക്രമാസക്തരായത്.  ബിഎസ്പി എംഎല്‍സി ബ്രിജേഷ് സിങ്, മുന്‍ എംപി ധനഞ്ജയ് സിങ്, മുന്‍മന്ത്രി ശൈലേന്ദ്ര എന്ന ലാലായ് യാദവ് തുടങ്ങി 161 പേര്‍ക്കെതിരേയാണ് കേസെടുത്തത്. അവിശ്വാസ പ്രമേയം പിന്നീട് പാസാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക