|    Jun 19 Tue, 2018 10:43 am
FLASH NEWS

അവിശ്വാസ പ്രമേയം അനുകൂലിച്ചത് കൃത്യമായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ : എസ്ഡിപിഐ

Published : 6th August 2017 | Posted By: fsq

 

തിരുവനന്തപുരം: വെമ്പായം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി എസ് ചിത്രലേഖയ്‌ക്കെതിരേ ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എസ്ഡിപിഐ അനുകൂലിച്ച് വോട്ട് ചെയ്തത് അവിശ്വാസം പാസാവാന്‍ കാരണമായി. അതേസമയം വൈസ് പ്രസിഡന്റ് സീനത്ത് ബീവിക്കെതിരേ കൊണ്ടു വന്ന പ്രമേയത്തില്‍ എസ്ഡിപിഐ നിഷ്പക്ഷത പാലിക്കുകയും ചെയ്തു. പാര്‍ട്ടി കമ്മിറ്റിയുടെ കൃത്യമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിലപാട് കൈക്കൊണ്ടതെന്ന് എസ്ഡിപിഐ പഞ്ചായത്തംഗം ഇര്‍ഷാദ് കന്യാകുളങ്ങര വ്യക്തമാക്കി. കഴിഞ്ഞ വേനല്‍ കാലത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നപ്പോള്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍ ശക്തമായി പ്രതിഷേധിക്കുകയും ബഹളമുമുണ്ടാക്കുകയും ചെയ്ത് ഇതിന് തടസ്സം സൃഷ്ടിക്കുകയായിരുന്നു. പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ അംഗങ്ങള്‍ ശക്തമായി ബഹളമുണ്ടാക്കുകയും ഇങ്ങനെ ഒരു പ്രമേയം അവതരിപ്പിക്കാന്‍ കഴിയുകയില്ലെന്ന് വാദിക്കുകയും ചെയ്തു. യുഡിഎഫ് സര്‍ക്കാരിന്റെ കുടിവെള്ള പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രമേയം. എന്നാല്‍ വാര്‍ഡ് മെംബറും സഹപ്രവര്‍ത്തകരും അനുമതിയില്ലാതെ പഞ്ചായത്ത് കമ്മിറ്റിയില്‍ അതിക്രമിച്ചു കയറിയെന്നും കമ്മിറ്റിയിലെ സ്ത്രീകള്‍ക്കെതിരേ അസഭ്യം പറഞ്ഞുവെന്നും കാണിച്ച് പഞ്ചായത്ത് പ്രസിഡന്റ് പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇക്കാരണത്താലാണ് എസ്ഡിപിഐ അവിശ്വാസ പ്രമേയത്തില്‍ അനുകൂലിച്ചതെന്ന് ഇര്‍ഷാദ് കന്യാകുളങ്ങര പറഞ്ഞു. ഇടതുപക്ഷവും വലതുപക്ഷവും ഞങ്ങള്‍ക്ക് ഒരുപോലെയാണെന്ന സന്ദേശം കൊടുക്കുകയാണ് എസ്ഡിപിഐ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss