|    Jul 16 Mon, 2018 10:13 am
Home   >  Todays Paper  >  Page 4  >  

അവാര്‍ഡ്ദാന ചടങ്ങില്‍ കാരായി : അഭിഭാഷകനെ കാണാനെന്ന്

Published : 12th September 2017 | Posted By: fsq

 

കണ്ണൂര്‍: ഫസല്‍ വധഗൂഢാലോചന കേസില്‍ കോടതിയുടെ ജാമ്യവ്യവസ്ഥ കാരണം കണ്ണൂര്‍ ജില്ലയില്‍ പ്രവേശന വിലക്കുള്ള സിപിഎം ജില്ലാ കമ്മിറ്റിയംഗം കാരായി രാജന്‍ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിനു തലശ്ശേരിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പരിപാടി കാണാനാണ് കാരായി രാജന്‍ എത്തിയത്. ജാമ്യവ്യവസ്ഥ ലംഘിച്ചാണ് കാരായി രാജന്‍ കണ്ണൂര്‍ ജില്ലയില്‍ എത്തിയതെന്നാണ് സൂചന. നേരത്തേ എറണാകുളം ജില്ല വിട്ടുപോകാന്‍ കാരായി രാജനു സിബിഐ കോടതി താല്‍ക്കാലിക അനുമതി നല്‍കിയിരുന്നു. എന്നാല്‍, അഭിഭാഷകനെയും തന്റെ മകളെയും കാണാന്‍ വേണ്ടിയാണ് തലശ്ശേരിയില്‍ എത്തിയതെന്നും ഇതില്‍ കോടതിയലക്ഷ്യമില്ലെന്നും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ കാരായി രാജന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss