|    Oct 20 Fri, 2017 9:59 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

അവസാന ഹജ്ജ് സംഘം നാളെ യാത്ര തിരിക്കും

Published : 4th September 2016 | Posted By: SMR

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍നിന്നുള്ള അവസാന ഹജ്ജ് തീര്‍ത്ഥാടകസംഘം നാളെ വൈകീട്ട് 5.30ന് യാത്രതിരിക്കും. ഈ വിമാനത്തില്‍ കേരളത്തില്‍നിന്നുള്ള 29 ഹാജിമാര്‍ക്കു പുറമേ ലക്ഷദ്വീപില്‍നിന്നുള്ള 268 ഹാജിമാരും മാഹിയില്‍നിന്നുള്ള 28 ഹാജിമാരും യാത്രതിരിക്കും. ഇന്നലെ വൈകീട്ട് അഞ്ചിന് 450 ഹാജിമാര്‍ കൂടി പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി ജിദ്ദയിലേക്ക് യാത്രതിരിച്ചു. ഇതില്‍ 227 ഹാജിമാരും 223 ഹജ്ജുമ്മമാരുമാണ്. നെടുമ്പാശ്ശേരി ക്യാംപില്‍നിന്ന് ഇതുവരെ 9,757 പേര്‍ വിശുദ്ധ ഹജ്ജ് കര്‍മത്തിനായി യാത്രതിരിച്ചിട്ടുണ്ട്. മുന്‍ എംപി അബ്ദുസ്സമദ് സമദാനി ഇന്നലെ ഹജ്ജ് ക്യാംപ് സന്ദര്‍ശിച്ച് തീര്‍ത്ഥാടകര്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക