|    Jul 22 Sat, 2017 12:30 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അവസാന ഹജ്ജ് വിമാനം ഇന്ന് പുറപ്പെടും

Published : 5th September 2016 | Posted By: SMR

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ നെടുമ്പാശ്ശേരി ഹജ്ജ് ക്യാപില്‍ നിന്നു തീര്‍ത്ഥാടകരെയും വഹിച്ചുള്ള ഈ വര്‍ഷത്തെ അവസാന വിമാനം ഇന്നു വൈകീട്ട് 5.20ന് യാത്രതിരിക്കും. ഇതോടെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപിന്റെ ആദ്യഘട്ടത്തിനു പരിസമാപ്തിയാകും. സൗദി എയര്‍ലൈന്‍സിന്റെ എസ്-5193 വിമാനത്തില്‍ 386 ഹാജിമാരാണ് ഇന്നു യാത്രയാകുന്നത്. ഇതില്‍ 203 പുരുഷന്മാരും 183 സ്ത്രീകളുമാണുള്ളത്. ലക്ഷദ്വീപില്‍ നിന്നു 289 പേരും മാഹിയില്‍ നിന്നു 28 പേരും കേരളത്തില്‍ നിന്നു 69 പേരുമാണ് സംഘത്തില്‍. ഇന്നലെ വൈകീട്ട് 5.20നുള്ള വിമാനത്തില്‍ 450 ഹാജിമാര്‍ പുറപ്പെട്ടു. ക്യാംപിനു പരിസമാപ്തി കുറിച്ച് ഇന്നലെ ക്യാംപിലെ അസംബ്ലി ഹാളില്‍ നടന്ന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഇന്നലെ രാവിലെ മുന്‍മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഹജ്ജ് ക്യാംപ് സന്ദര്‍ശിച്ച് തീര്‍ത്ഥാടകര്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക