|    Jul 24 Mon, 2017 12:31 am
FLASH NEWS
Home   >  Todays Paper  >  page 11  >  

അവസാന മെഡല്‍ പ്രതീക്ഷയുമായി യോഗേശ്വര്‍ ഇന്നിറങ്ങും

Published : 21st August 2016 | Posted By: SMR

റിയോയില്‍ ഇന്ത്യയുടെ അവസാന മെഡല്‍ പ്രതീക്ഷയുമായി യോഗേശ്വര്‍ ദത്ത് ഇന്നിറങ്ങും. പുരുഷന്‍മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈലിലാണ് 33കാരനായ താരം മല്‍സരിക്കാനൊരുങ്ങുന്നത്.
കഴിഞ്ഞ ലണ്ടന്‍ ഒളിംപിക്‌സില്‍ 60 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ വെങ്കല മെഡല്‍ നേടിയ യോഗേശ്വറിലൂടെ ഇന്ത്യ റിയോയിലെ മൂന്നാം മെഡലാണ് ലക്ഷ്യംവയ്ക്കുന്നത്. നേരത്തെ ഗുസ്തിയില്‍ സാക്ഷി മാലിക്കും വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ പി വി സിന്ധുവും ഇന്ത്യക്ക് മെഡല്‍ സമ്മാനിച്ചിരുന്നു.
2014ല്‍ ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 65 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ സ്വര്‍ണ മെഡല്‍ നേടിയാണ് യോഗേശ്വറിന്റെ വരവ്.
അതേസമയം, ഗോള്‍ഫില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന അദിതി അശോകിന് മെഡല്‍ നേടാനായില്ല. ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത ലഭിച്ചെങ്കിലും താരത്തിന് 52ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവരികയായിരുന്നു.
പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ചൈനയുടെ ചെന്‍ ലോങിനാണ് സ്വര്‍ണ മെഡല്‍. ഫൈനലില്‍ മലേഷ്യയുടെ ലി ചോങ് വെയിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ചെന്‍ ജേതാവായത്. സ്‌കോര്‍: 21-18, 21-18.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക