|    Oct 18 Wed, 2017 9:37 am
FLASH NEWS
Home   >  Todays Paper  >  page 11  >  

അവസാന മിനിറ്റുകളിലെ സമ്മര്‍ദ്ദം തിരിച്ചടിയായെന്ന് സാന്റോസ്

Published : 16th June 2016 | Posted By: SMR

സെയ്ന്റ എറ്റിനെ: അവസാന മിനിറ്റുകളില്‍ മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടതാണ് യൂറോ കപ്പില്‍ ഐസ്‌ലന്‍ഡിനെതിരേ പോര്‍ച്ചുഗലിന് ജയം നിഷേധിച്ചതെന്ന് കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് ചൂണ്ടിക്കാട്ടി. മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ 1-1ന്റെ സമനില വഴങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
”മികച്ച രീതിയിലാണ് ഞങ്ങള്‍ മല്‍സരം ആരംഭിച്ചത്. ആദ്യപകുതിയില്‍ ഭൂരിഭാഗം സമയത്തും പന്ത് ഞങ്ങളുടെ കൈവശമായിരുന്നു. നിരവധി ഷോട്ടും ടീം ഗോളിലേക്ക് പരീക്ഷിച്ചു. നിര്‍ഭാഗ്യവശാല്‍ അതില്‍ ഒന്നു മാത്രമേ ഗോളായുള്ളൂ”- കോച്ച് വിലയിരുത്തി.
ജയത്തിനുവേണ്ടി അവസാന മിനിറ്റുകളില്‍ റിക്കാര്‍ഡോ ക്വറെസ്മ, റെനറ്റോ സാഞ്ചസ്, എഡെ ര്‍ എന്നിവരെ കോച്ച് കളത്തിലിറക്കിയെങ്കി ലും ഗോള്‍ മാത്രം പിറന്നില്ല.
”ലഭിച്ച അവസരങ്ങളില്‍ പകുതിയെങ്കിലും മുതലാക്കിയിരുന്നെങ്കില്‍ വ ന്‍ മാര്‍ജിനില്‍ ഞങ്ങള്‍ വിജയിക്കുമായിരുന്നു. ഗോള്‍ നേടാന്‍ കഴിയാതിരുന്നതിന് സ്വയം പഴിക്കാനേ സാധിക്കുകയുള്ളൂ. അവസാന 10 മിനിറ്റില്‍ ടീം ഏറെ സമ്മര്‍ദ്ദത്തോടെയാണ് കളിച്ചത്. ക്ഷമയോടെ കളിച്ചിരുന്നെങ്കില്‍ ഗോള്‍ നേടി ജയിക്കാമായിരുന്നു”- സാന്റോസ് കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക