|    Jan 20 Fri, 2017 3:10 am
FLASH NEWS

അവസാന നിമിഷവും തടസ്സങ്ങള്‍; മഅ്ദനി ഒടുവില്‍ ജന്മനാട്ടില്‍

Published : 5th July 2016 | Posted By: mi.ptk

MADANI-final

കൊച്ചി: ജാമ്യവ്യവസ്ഥയില്‍ സുപ്രിംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി കേരളത്തിലെത്തി. ബംഗളൂരുവില്‍ നിന്ന് ഇന്നലെ വൈകീട്ട് 7.05ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ പുറപ്പെട്ട മഅ്ദനി രാത്രി 8.15ഓടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. നിരവധി പ്രവര്‍ത്തകര്‍ ചേര്‍ന്നു തങ്ങളുടെ പ്രിയ നേതാവിനെ സ്വീകരിച്ചു. ഉച്ചയ്ക്ക് 12.55ന് ഇന്‍ഡിഗോ വിമാനത്തില്‍ മഅ്ദനി എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്്. ഇതുപ്രകാരം, ചികില്‍സയിലുള്ള സഹായ ആശുപത്രിയില്‍ നിന്നു ഭാര്യ സൂഫിയക്കൊപ്പം രാവിലെ 11ഓടെ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. കര്‍ണാടക എസിപി ശാന്തകുമാറിന്റെ നേതൃത്വത്തില്‍ രണ്ട് പോലിസ് വാഹനങ്ങള്‍ അകമ്പടി സേവിച്ചു. ബോര്‍ഡിങ് പാസ് വാങ്ങി സുരക്ഷാ പരിശോധനയ്ക്കു ശേഷം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചെങ്കിലും വിമാനക്കമ്പനി അധികൃതര്‍ യാത്ര നിഷേധിക്കുകയായിരുന്നു. മഅ്ദനിക്ക് ഒപ്പമുള്ള പോലിസുകാരുടെ കൈവശം തോക്കുള്ളതിനാല്‍ വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേകാനുമതി വാങ്ങണമെന്നായിരുന്നു അധികൃതരുടെ നിര്‍ദേശം. ഇതാണു യാത്ര തടസ്സപ്പെടാന്‍ കാരണം. ഇതിനെതിരേ  മഅ്ദനി എയര്‍പോര്‍ട്ട് അതോറിറ്റിക്കു പരാതി നല്‍കിയതിനെ തുടര്‍ന്ന് വിമാനക്കമ്പനി അധികൃതര്‍ ക്ഷമാപണം നടത്തുകയും വൈകീട്ട് 7.05നുള്ള വിമാനത്തില്‍ പുറപ്പെടാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ  മഅ്ദനി  9.15 ഓടെയാണു പുറത്തിറങ്ങിയത്. തുടര്‍ന്ന് റോഡ് മാര്‍ഗം ശാസ്താംകോട്ടയിലേക്കു പോയി. ചികില്‍സയില്‍ കഴിയുന്ന മാതാവിനെ സന്ദര്‍ശിക്കാന്‍ സുപ്രിംകോടതിയാണ് മഅ്ദനിക്ക് അനുമതി നല്‍കിയത്. ഇതുപ്രകാരം എട്ടുദിവസം കേരളത്തില്‍ തങ്ങാം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 111 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക