|    Oct 24 Wed, 2018 8:43 am
FLASH NEWS
Home   >  Kerala   >  

അവസാന നിമിഷം അട്ടിമറി: വേങ്ങരയില്‍ കെഎന്‍എ ഖാദര്‍ ലീഗ് സ്ഥാനാര്‍ഥി

Published : 18th September 2017 | Posted By: shins

വേങ്ങര: വേങ്ങരയില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി അഡ്. യുഎ ലത്തീഫിനെ പ്രഖ്യാപിച്ചതിനു പിന്നാലെ അവസാനനിമിഷത്തില്‍ അട്ടിമറി. കെഎന്‍എ ഖാദറിനെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി പാണക്കാട്ട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. സ്ഥാനാര്‍ഥിത്വത്തില്‍ പരിഗണിക്കാത്തതിനെത്തുടര്‍ന്ന് കെഎന്‍എ ഖാദര്‍ നേരത്തേ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. അതേസമയം, അഡ്വ. യുഎ ലത്തീഫിന് മലപ്പുറം പാര്‍ട്ടി സെക്രട്ടറി സ്ഥാനം നല്‍കി. നിലവില്‍ കെഎന്‍എ ഖാദറാണ് ജില്ലാ സെക്രട്ടറി.
പാണക്കാട് ചേര്‍ന്ന ലീഗ് ഉന്നതാധികാരയോഗത്തിലാണ്‌ തീരുമാനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss