|    Oct 17 Wed, 2018 12:25 am
FLASH NEWS
Home   >  Todays Paper  >  page 12  >  

അവസാന ട്വീറ്റ് റോഹിന്‍ഗ്യകളെക്കുറിച്ച്‌

Published : 7th September 2017 | Posted By: fsq

 

ബെംഗളൂരു: സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷ് തീവ്രവാദത്തിനെതിരായ തന്റെ വീക്ഷണങ്ങളും പലപ്പോഴും പരസ്യമായി പ്രകടിപ്പിച്ചു. രാജ്യത്തിനുള്ള സന്ദേശങ്ങളാണ് അവര്‍ തന്റെ അവസാന സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ പങ്കുവച്ചത്. ശത്രുവിനെതിരേ ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയും റോഹിന്‍ഗ്യന്‍ വിഷയവും അവര്‍ തന്റെ അവസാന പോസ്റ്റുകളിലൂടെ ലോകത്തോട് പങ്കുവച്ചു.നമ്മളില്‍ ചിലര്‍ പരസ്പരം പോരാടുന്നതെന്തുകൊണ്ട്. നമുക്കെല്ലാവര്‍ക്കും നമ്മുടെ ഏറ്റവും വലിയ ശത്രുവിനെ അറിയാം. ശത്രുവിനെ നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ലെയെന്നും ചൊവ്വാഴ്ച പുലര്‍ച്ചെ 3.04ന് അവര്‍ ട്വീറ്ററില്‍ കുറിച്ചു.  സഖാക്കളെ സമാധാനം എന്നായിരുന്നു പുലര്‍ച്ചെ 3.07 ലെ ട്വീറ്റര്‍ പോസ്റ്റിലെ ഉള്ളടക്കം. റോഹിന്‍ഗ്യന്‍ മുസ്്‌ലിം പ്രശ്‌നവും നോട്ട് നിരോധനവുമാണ് അവര്‍ തൊട്ടുപിന്നാലെ ട്വീറ്റ് ചെയ്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss