|    Jan 21 Sat, 2017 11:07 pm
FLASH NEWS

അവസരവാദ നിലപാട് മുന്നണിയുടെ വളര്‍ച്ചയ്ക്ക് ഗുണകരമല്ല: കോടിയേരി

Published : 31st August 2016 | Posted By: SMR

തിരുവനന്തപുരം: എറണാകുളം ജില്ലയിലെ സിപിഎം പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നതിനെതിരേ എം സ്വരാജ് എംഎല്‍എ നടത്തിയ പ്രസ്താവനയെച്ചൊല്ലി ഉടലെടുത്ത വാക്‌പോരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇടപെടുന്നു. ഫേസ്ബുക്കിലൂടെയാണ് പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന നിര്‍ദേശം ഇരുകൂട്ടര്‍ക്കും നല്‍കിയിരിക്കുന്നത്.
ഇരുപാര്‍ട്ടികള്‍ക്കും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള സാഹചര്യം നിലവിലുണ്ടെന്നും അത് പരസ്യമായി പറയേണ്ടതില്ലെന്നും കോടിയേരി വ്യക്തമാക്കി. അവസരവാദപരമായ നിലപാട് എല്‍ഡിഎഫിന്റെ വളര്‍ച്ചയ്ക്ക് ഗുണകരമല്ലെന്ന് 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനുശേഷം ഉണ്ടായ അനുഭവത്തിലൂടെ ബോധ്യമായതാണ്. അടിയന്തരാവസ്ഥയെ പിന്തുണച്ച നിലപാട് ശരിയായില്ലെന്ന് തിരിച്ചറിഞ്ഞാണ് വിശാലയമായ ഇടതുപക്ഷ ഐക്യത്തിന് സിപിഐ തയ്യാറായത്.
കൂടുതല്‍ ഐക്യത്തോടെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഈ ഐക്യത്തിന്റെ ഫലമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ ഉജ്ജ്വലവിജയം. അഖിലേന്ത്യാതലത്തിലോ, സംസ്ഥാന തലത്തിലോ രണ്ടുപാര്‍ട്ടികളും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ആ സമയത്ത് പ്രാദേശികമായുണ്ടാവുന്ന ചില സംഭവങ്ങളുടെ പേരില്‍ സിപിഎമ്മും സിപിഐയുമായി ഭിന്നത മുര്‍ച്ഛിക്കുകയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത് എന്തിനാണെന്നത് മനസ്സിലാക്കാന്‍ ആര്‍ക്കും സാധിക്കും. എന്നാല്‍, അതിന് നിന്നുതരാന്‍ സിപിഎം തയ്യാറല്ല. തങ്ങള്‍ കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കുമെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക