|    Jan 22 Sun, 2017 3:41 pm
FLASH NEWS

അവശ്യ ഭക്ഷ്യവസ്തുക്കളുടെ പ്രാദേശിക നികുതികള്‍ ഒഴിവാക്കണമെന്നു കേന്ദ്രം

Published : 25th July 2016 | Posted By: SMR

ന്യൂഡല്‍ഹി: പയറുവര്‍ഗങ്ങള്‍, ഭക്ഷ്യ എണ്ണ തുടങ്ങിയ അവശ്യ ഭക്ഷ്യവസ്തുക്കളില്‍ ഏര്‍പ്പെടുത്തിയ എല്ലാ പ്രാദേശിക നികുതികളും എടുത്തുകളയാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധന തടയുന്നതിന്റെ ഭാഗമായാണിത്. സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ക്ക് എഴുതിയ കത്തില്‍ ഭക്ഷ്യമന്ത്രാലയം സെക്രട്ടറി ഹേംപാണ്ഡെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതോടൊപ്പം ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കുന്നതിന് അതതു സമയങ്ങളില്‍ വിപണിയില്‍ ഇടപെടാനും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ വിപണിയിലുണ്ടെന്നു സംസ്ഥാനസര്‍ക്കാര്‍ ഉറപ്പുവരുത്തണം. അതോടൊപ്പം ഇടനിലക്കാരെ ഒഴിവാക്കി രാജ്യത്തെ കര്‍ഷകരില്‍ നിന്ന് ഉപഭോക്താക്കളിലേക്കു നേരിട്ട് ഭക്ഷ്യവസ്തുക്കള്‍ എത്തുന്നതിനും കര്‍ഷകര്‍ക്കു മതിയായ വില ഉറപ്പുവരുത്തുന്നതിനും അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി നിയമം പുനരവലോകനം ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കു കുറഞ്ഞവിലയ്ക്ക് ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിനായി കഴിഞ്ഞ മെയില്‍ നടന്ന സംസ്ഥാന ഭക്ഷ്യമന്ത്രിമാരുടെ യോഗത്തില്‍ തയ്യാറാക്കിയ കര്‍മപദ്ധതി നടപ്പാക്കണം.
അവശ്യ ഭക്ഷ്യവസ്തു നിയമത്തിന്റെ കീഴില്‍ വരുന്ന പയറുവര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കുന്നതിനു വിലനയം രൂപപ്പെടുത്തണം. ഇതിനായി സബ്‌സിഡി നല്‍കാവുന്നതാണ്. നടപടികള്‍ ഫലപ്രദമാക്കുന്നതിനു സര്‍ക്കാരിന്റെ കരുതല്‍ ശേഖരത്തില്‍ നിന്ന് അവശ്യമായ ഭക്ഷ്യവസ്തുക്കള്‍ എടുക്കണം. പരിശോധനയ്ക്കായി അവശ്യവസ്തു നിയമത്തിനു കീഴില്‍ പ്രത്യേക വിഭാഗം രൂപീകരിക്കണം. തമിഴ്‌നാട് സിവില്‍ സപ്ലൈസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് ഇതിനു മാതൃകയാക്കാവുന്നതാണ്. വിലവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതിന് സംവിധാനം വേണം. അതോടൊപ്പം വിപണിയിലെ കള്ളക്കളികള്‍ കണ്ടെത്തുന്നതിനു പ്രത്യേക ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സംവിധാനം രൂപപ്പെടുത്തണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക