|    Oct 19 Fri, 2018 6:39 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അവശ്യസാധനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരും : മന്ത്രി

Published : 13th September 2017 | Posted By: fsq

 

തിരുവനന്തപുരം: എല്ലാ അവശ്യസാധനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനുള്ള ഹൈപ്പര്‍ മാര്‍ക്കറ്റുകളും പീപ്പിള്‍ ബസാറുകളും എല്ലാ ജില്ലാകേന്ദ്രങ്ങളിലും ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. സപ്ലൈകോ എംപ്ലോയീസ് അസോസിയേഷന്‍ (എഐടിയുസി) ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ സുരക്ഷാനിയമം നടപ്പാക്കുന്നതിനും വാതില്‍പ്പടി വിതരണം നടപ്പാക്കുന്നതിനും സപ്ലൈകോ ജീവനക്കാര്‍ വഹിച്ച പങ്കിനെ മന്ത്രി അഭിനന്ദിച്ചു. ഓണക്കാലത്ത് 100 കോടിയിലധികം വിറ്റുവരവ് നടത്തിയ ജീവനക്കാര്‍ക്കും മന്ത്രി നന്ദി അറിയിച്ചു. 28 പഞ്ചായത്തുകളില്‍കൂടി ഉടന്‍ മാവേലി സ്‌റ്റോറുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ പട്ടികയിലുള്ള പതിമൂന്ന് ഉല്‍പന്നങ്ങളുടെ വില കൂട്ടില്ല എന്ന നയമാണ് ഇടതുപക്ഷ സര്‍ക്കാരിനുള്ളത്. ഈ പട്ടികയില്‍ തന്നെയുള്ള നിരവധി ഉല്‍പന്നങ്ങള്‍ക്ക് രണ്ടും മൂന്നും തവണ വില കുറച്ചിട്ടു—ണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss