|    Feb 18 Sun, 2018 4:13 pm
FLASH NEWS

അവശ്യസാധനങ്ങള്‍ ഇറക്കാതെ കപ്പല്‍ മടങ്ങി; മിനികോയ് ദീപ് നിവാസികള്‍ കഷ്ടത്തിലായി

Published : 24th January 2017 | Posted By: fsq

 

മട്ടാഞ്ചേരി: അവശ്യസാധനങ്ങള്‍ ഇറക്കാതെ കപ്പല്‍ മടങ്ങിയത് മിനികോയ് ദ്വീപ് നിവാസികളെ കഷ്ടത്തിലായി. ശനിയാഴ്ച കൊച്ചിയില്‍ നിന്നും പുറപ്പെട്ട ലക്ഷദ്വീപ് സീയെന്ന കപ്പലാണ് ദ്വീപില്‍ യാത്രക്കാരെ ഇറക്കിയ ശേഷം അവരുടെ അവശ്യസാധനങ്ങള്‍ ഇറക്കാതെ മടങ്ങിയത്. യാത്രക്കാരുടെതടക്കം 1400 പാക്കേജുകളും കപ്പലില്‍ കയറ്റിയിരുന്നു. എന്നാല്‍ യാത്രക്കാരെ ഇറക്കിയ ശേഷം നാമമാത്രമായ പാക്കേജുകള്‍ ഇറക്കി കപ്പല്‍ മടങ്ങി. നിത്യോപയോഗ സാധനങ്ങള്‍ അടക്കം കപ്പലില്‍ പെട്ടത് ദീപു വാസികളെ ബുദ്ധിമുട്ടിലാക്കി.കൊച്ചിയിലേക്ക് മടങ്ങിയ കപ്പലാവട്ടെ തിങ്കളാഴ്ച കൊച്ചിയില്‍ നിന്നും അമിനി ദ്വീപിലേക്കാണ് യാത്ര തിരിച്ചത്. ഇതോടെ മിനികോയ് ദ്വീപില്‍ ഇറക്കേണ്ട സാധനങ്ങള്‍ കപ്പലില്‍ തന്നെ പെട്ടു. മിനികോയിലേക്ക് ഇനി പബ്ലിഷ്ഡ് ഷെഡ്യൂള്‍ പ്രകാരം കപ്പലുള്ളത് 27നാണ്.മിനിക്കായ് ദ്വീപുകാര്‍ രാജ്യത്തിന്റെ സ്വാതന്ത്യദിനവും റിപ്പബ്ലിക് ദിനവും വിപുലമായി ആലോഷിക്കാന്‍ കയറ്റിയ കൊടി, തോരണങ്ങള്‍ അടക്കമുള്ളവ കപ്പലില്‍ കുടുങ്ങിക്കിടക്കുകയാണ്. നിത്യോപയോഗ സാധനങ്ങളും ഇറക്കാന്‍ കഴിഞ്ഞില്ല. ബാര്‍ജ് വലിക്കുന്ന ടഗ്ഗ് തകരാറിലായതാണ് ലഗേജുകള്‍ ഇറക്കാന്‍ കഴിയാത്തതിന് കാരണമെന്നാണ് പറയുന്നത്. ബോട്ടുകള്‍ തകരാറായി കിടക്കുന്നതും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. യഥാസമയം അറ്റകുറ്റപണികള്‍ നടത്താറില്ലെന്നാണ് ആരോപണം. പൂക്കുട്ടി എന്ന ബോട്ട് തകരാറിലായിട്ട് വര്‍ഷം ഒന്നു കഴിഞ്ഞെങ്കിലും അറ്റകുറ്റപണികള്‍ നടത്താന്‍ നടപടികള്‍ ആകുന്നല്ല .കരയില്‍ സ്ഥാപിച്ചിരിക്കുന്ന വീഞ്ചും മാസങ്ങളായി തകരാറിലാണ്. തകരാറിലായിരിക്കുന്ന ടഗ്ഗും, ബോട്ടുകളും അടിയന്തിരായി അറ്റകുറ്റപണികള്‍ തീര്‍ത്ത് സഞ്ചാരയോഗ്യമാക്കണമെന്ന് ട്രേഡ്‌സ്‌മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹി മുഹമ്മദ് ഇസ്മയില്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss