|    Jan 20 Fri, 2017 7:14 am
FLASH NEWS

അവശ്യസാധനങ്ങളില്ല; മാവേലിസ്റ്റോറുകള്‍ ശൂന്യം

Published : 5th August 2016 | Posted By: SMR

കാലടി: സാധാരണക്കാരുടെ ആശ്രയമായ മാവേലി സ്‌റ്റോറുകളില്‍ അവശ്യസാധനങ്ങള്‍ ഇല്ലാത്തത് ജനജീവിതം ദുസ്സഹമാക്കുന്നു.
പൊതുമാര്‍ക്കറ്റില്‍നിന്ന് തീവിലയ്ക്ക് സാധനങ്ങള്‍ വാങ്ങേണ്ട ഗതിയാണ് ഇതുമൂലം വന്നുചേര്‍ന്നിട്ടുള്ളത്. പൊതുമാര്‍ക്കറ്റിന്റെ പകുതി വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ മാവേലിയില്‍ ലഭ്യമായിരുന്നു. അതുകൊണ്ടുതന്നെ വന്‍ ജനത്തിരക്കാണ് ഇവിടെ അനുഭവപ്പെട്ടിരുന്നത്. ചെറുപയറിന് 65രൂപയും കടല 55 രൂപയ്ക്കും ഇവിടെനിന്നു ലഭിക്കുമ്പോള്‍ പുറത്ത് മൂന്നിരട്ടിവരെ വില അധികം നല്‍കണം.
35 രൂപയുള്ള അരി 24 രൂപയ്ക്ക് മാവേലിയില്‍ നിന്ന് വാങ്ങാനാവും. ഇപ്പോള്‍ ഈ വില്‍പനകേന്ദ്രത്തിന്റെ അവസ്ഥ പരിതാപകരമാണ്. റേഷന്‍ കാര്‍ഡുമായി ചെല്ലുന്നവര്‍ക്കാണ് കുറഞ്ഞവിലയ്ക്ക് വസ്തുക്കള്‍ ലഭിക്കുക. എന്നാല്‍ ആഴ്ചകളായി ഉല്‍പന്നങ്ങളും മറ്റും വാങ്ങാനെത്തുന്നവര്‍ നിരാശയോടെ മടങ്ങുകയാണ്. അടിയന്തരമായി അവശ്യവസ്തുക്കള്‍ ലഭ്യമാക്കാന്‍ വേണ്ട നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് വകുപ്പുമന്ത്രി പി തിലോത്തമന് എന്‍സിപി ജില്ലാ സെക്രട്ടറി മുരളി പുത്തന്‍വേലി നിവേദനം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക