|    Sep 22 Fri, 2017 6:45 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

Published : 9th November 2016 | Posted By: SMR

മാനന്തവാടി: അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. തിരുനെല്ലി പഞ്ചായത്തിലെ കാട്ടികുളം ചേലൂര്‍ മണ്ണുണ്ടി പുഴയിലാണ് തിങ്കളാഴ്ച രാവിലെയോടെ ഏകദേശം 22 വയസ്സ് പ്രായം തോന്നിക്കുന്ന കൊമ്പനെ അവശനിലയില്‍ കണ്ടത്. വെള്ളം കുടിക്കാനായി പുഴയിലേക്ക് ഇറങ്ങുന്നതിനിടെ അടിതെറ്റി വീഴുകയായിരുന്നുവെന്നാണ് നിഗമനം.
കുത്തനെയുള്ള ചരിവിലേക്കുള്ള വീഴ്ചയുടെ ആഘാതത്തില്‍ കാലിന് പരിക്കേറ്റതിനാല്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായിരുന്നു ആന.
പിന്നീട് വനം വകുപ്പിന്റെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് തിങ്കളാഴ്ച വൈകുന്നേരത്തോടെ പുഴയില്‍ നിന്ന് ആനയെ കരക്കെത്തിച്ച് ചികില്‍സ നല്‍കിയെങ്കിലും ഇന്നലെ പുലര്‍ച്ചെയോടെ ചരിയുകയായിരുന്നു. വെറ്ററിനറി ഡോക്ടര്‍  ജിജിമോന്റെ നേതൃത്വത്തില്‍ ആനയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം നടത്തി വനത്തില്‍തന്നെ സംസ്‌കരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക