|    Nov 22 Wed, 2017 6:24 pm
FLASH NEWS

അവശനിലയില്‍ കണ്ടെത്തിയ കാട്ടാനയ്ക്ക് ചികില്‍സ തുടങ്ങി

Published : 8th November 2016 | Posted By: SMR

മാനന്തവാടി: അവശനിലയില്‍ കണ്ടെത്തിയ കാട്ടാനയ്ക്ക് ചികില്‍സ തുടങ്ങി. തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെട്ട കാട്ടിക്കുളം ചേലൂര്‍ മണ്ണുണ്ടി കോളനിക്ക് സമീപത്തെ പുഴയിലാണ് ഇന്നലെ രാവിലെ ആനയെ കണ്ടെത്തിയത്. ഏകദേശം 22 വയസ്സു തോന്നിക്കുന്ന കൊമ്പനാനയെയാണ് അവശനിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് വൈല്‍ഡ് ലൈഫ് ഡിഎഫ്ഒ ധനേഷ്‌കുമാര്‍, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ കെ ഗോപാലന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി കാട്ടാനയെ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് കരയിലെത്തിച്ചു. കാട്ടിക്കുളം വെറ്ററിനറി സര്‍ജന്‍ ഡോ. ജിജിമോന്‍ നടത്തിയ പരിശോധനയില്‍ കാലില്‍ നീര് കണ്ടെത്തി. ഇതിനാണ് ചികില്‍സ നല്‍കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക