|    Aug 17 Thu, 2017 1:29 pm
FLASH NEWS

അവശതകള്‍ മറന്ന് അവര്‍ ഒത്തുകൂടി; ഓര്‍മകള്‍ പങ്കുവയ്ക്കാന്‍

Published : 24th November 2016 | Posted By: SMR

കൊണ്ടോട്ടി: അപകടങ്ങളുടെയും മാറാരോഗങ്ങളുടെയും പിടിയില്‍ ജീവിതം പ്രതിസന്ധിയിലാക്കപ്പെട്ടവര്‍ ഒരുമിച്ചിരുന്ന് ഓര്‍മകള്‍ പങ്കുവച്ച ഉണര്‍വ്-16 വേദി വേറിട്ട കാഴ്ചയായി. അപകടങ്ങളിലും മാറാ രോഗങ്ങളിലും പെട്ട് വീടിന്റെ അകത്തളങ്ങളില്‍ ഇരുളടഞ്ഞ ജീവിതം നയിക്കുന്നവരാണ് ഓര്‍മകള്‍ പങ്കുവച്ച് കൊണ്ടോട്ടിയില്‍ ഒരുമിച്ചത്. പീപ്പിള്‍സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ്, നട്ടെല്ലിന് ക്ഷതം സംഭവിച്ചവരുടെയും അരക്ക് താഴെ തളര്‍ന്നവരുടെയും സംഗമം സംഘടിപ്പിച്ചത്. കൊണ്ടോട്ടി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഫാത്തിമ ബീവിയുടെ വീട്ടിലായിരുന്നു ‘ഉണര്‍വ് എന്ന പേരില്‍ സംഗമം നടത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 45 പേര്‍ സംഗമത്തിനത്തെി. സംഗമം ടി ആരിഫലി ഉദ്ഘാടനം ചെയ്തു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ പി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ സി കെ നാടിക്കുട്ടി മുഖ്യാതിഥിയായിരുന്നു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ നസീറ, വൈസ് പ്രസിഡന്റ് അബ്ദുല്‍ കരീം, ജില്ലാ പഞ്ചായത്തംഗം സറീനാ ഹസീബ്, എം സി നാസര്‍, കേരള മാപ്പിളകലാ അക്കാദമി വൈസ് ചെയര്‍മാന്‍ എ കെ മുസ്തഫ, ടി എച്ച് നൗഷാദ് ബാവ (കെഎംസിസി), ഐആര്‍ഡബ്ല്യു. സംസ്ഥാന കണ്‍വീനര്‍ ഷമീര്‍ എറണാകുളം സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക