|    Jan 20 Fri, 2017 11:27 am
FLASH NEWS

അവലോകന യോഗം; സപ്തംബര്‍ 15ഓടെ കോഴിക്കോട് സമ്പൂര്‍ണ ഒഡിഎഫ് ജില്ലയാവും

Published : 17th August 2016 | Posted By: SMR

കോഴിക്കോട്: സപ്തംബര്‍ 15ഓടെ തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജന വിമുക്തമായ ജില്ലയായി കോഴിക്കോട് മാറുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍.
ഒഡിഎഫ് (ഓപണ്‍ ഡിഫെക്കേഷന്‍ ഫ്രീ) പദ്ധതിയുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 60ാമത് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് കേരളത്തെ സമ്പൂര്‍ണ ഒഡിഎഫ് ആക്കി മാറ്റുന്നതിന്റെ മുന്നോടിയായാണിത്. കേന്ദ്രസര്‍ക്കാരിന്റെ സ്വഛ്ഭാരത് മിഷന്റെ ഭാഗമായുള്ള ഈ പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഫണ്ട് ഉപയോഗിച്ചാണ് നടപ്പാക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയില്‍ കേരളത്തില്‍ മൂന്നു ശതമാനം വീടുകളില്‍ മാത്രമാണ് ശൗചാലയമില്ലാത്തത്.
ജില്ലയിലെ 70 പഞ്ചായത്തുകളിലായി 13541 വീടുകളാണുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന പദ്ധതി പ്രകാരം ഒരു ശൗചാലയം നിര്‍മിക്കുന്നതിന് 15400 രൂപയാണ് അനുവദിക്കുന്നത്. ജില്ലയില്‍ ഇതിനകം 10925 പേര്‍ ഇതുമായി ബന്ധപ്പെട്ട കരാര്‍ തദ്ദേശ സ്ഥാപനങ്ങളുമായി ഉണ്ടാക്കിക്കഴിഞ്ഞു.
1906 കക്കൂസുകളുടെ നിര്‍മാണം പൂര്‍ത്തിയായി. കരാര്‍ നടപടികള്‍ പൂര്‍ത്തിയായ കക്കൂസുകള്‍ ആഗസ്ത് 31നും ബാക്കിയുള്ളവ സപ്തംബര്‍ 15നും പൂര്‍ത്തിയാവുന്ന രീതിയില്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനാണ് യോഗത്തിന്റെ തീരുമാനം. സമ്പൂര്‍ണ ഒഡിഎഫ് പഞ്ചായത്തുകളായി പ്രഖ്യാപിച്ച പെരുമണ്ണ, ഒളവണ്ണ, പെരുവയല്‍, ഏറാമല, അഴിയൂര്‍ എന്നിവയെ മന്ത്രി അഭിനന്ദിച്ചു.
ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത്, അസിസ്റ്റന്റ് കലക്ടര്‍ കെ ഇമ്പശേഖരന്‍, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ പി വേലായുധന്‍, അസിസ്റ്റന്റ് കോഡിനേറ്റര്‍ കെ പി രാധാകൃഷ്ണന്‍ സംസാരിച്ചു. യോഗത്തില്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, വകുപ്പുമേധാവികള്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക