അവലോകന യോഗം; ആര്‍എംഎസ്എ വിദ്യാഭ്യാസ വിപ്ലവത്തിന് വഴിയൊരുക്കി: എംപി
Published : 1st October 2016 | Posted By: Abbasali tf
കല്‍പ്പറ്റ: വിദ്യാര്‍ഥികളെ ലോകോത്തര നിലവാരത്തിലേക്ക് നയിക്കാന്‍ ആര്‍എംഎസ്എയുടെ പ്രവര്‍ത്തനങ്ങള്‍ കൈത്താങ്ങായെന്ന് എം ഐ ഷാനവാസ് എംപി. കേന്ദ്ര മാനവശേഷി വികസന വകുപ്പിനു കീഴില്‍ ആവിഷ്കരിച്ച രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന് (ആര്‍എംഎസ്എ) നടപ്പാക്കിയ പദ്ധതികളുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പട്ടികവിഭാഗം വിദ്യാര്‍ഥികളെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് നയിക്കാനുള്ള ആര്‍എംഎസ്എയുടെ പ്രവര്‍ത്തനങ്ങള്‍ വയനാടിനെ മുന്നാക്ക ജില്ലയായി മാറ്റട്ടേയെന്നും പ്രത്യാശിച്ച എംപി വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ വികസിപ്പിക്കുന്നതിനും അക്കാദമിക മികവ് വര്‍ധിപ്പിക്കുന്നതിനും പിന്തുണ വാഗ്ദാനം ചെയ്തു. ആറു കോടിയോളം രൂപയുടെ വിവിധ പദ്ധതികള്‍ ചര്‍ച്ച ചെയ്ത യോഗം 8.4 കോടി രൂപ ചെലവിട്ട് ജില്ലയില്‍ നടന്നുവരുന്ന സ്കൂള്‍ കെട്ടിട നിര്‍മാണം അവലോകനം ചെയ്തു.വൈദ്യുതീകരണം, പ്ലംബിങ് തുടങ്ങി ഇനിയും നടപ്പാക്കേണ്ട പ്രവൃത്തികള്‍ക്ക് ജില്ലാ പഞ്ചായത്ത് നേതൃത്വം നല്‍കും. ജില്ലയിലെ 40 സര്‍ക്കാര്‍ സെക്കന്‍ഡറി വിദ്യാലയങ്ങള്‍ക്ക് ആര്‍എംഎസ്എയില്‍ നിന്ന് അനുവദിച്ച ക്ലാസ് മുറികള്‍, ടോയ്ലെറ്റ്, കുടിവെള്ളം, ലാബ്, ആര്‍ട്ട് റൂം എന്നിവയുടെ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ വിദ്യാലയ കമ്മിറ്റി രൂപീകരിക്കും. വാരാമ്പറ്റ, തൃക്കൈപ്പറ്റ എന്നീ വിദ്യാലയങ്ങള്‍ക്ക് കെട്ടിട നിര്‍മാണത്തിനായി 86 ലക്ഷം രൂപ വീതം അനുവദിച്ചതായി സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടര്‍ അറിയിച്ചു. അധ്യാപകരില്ലാത്ത വിദ്യാലയങ്ങളിലേക്ക് നിയമനം നടത്തും. ജില്ലയിലെ ഒരു ആര്‍എംഎസ്എ അപ്ഗ്രേഡഡ് വിദ്യാലയത്തെ മാതൃകാ വിദ്യാലയമാക്കും. കൊഴിഞ്ഞുപോക്ക് തടയുന്നതിനുള്ള മാര്‍ഗം കണ്ടെത്താനും പെണ്‍കുട്ടികളുടെ ജീവിത നൈപുണി ഉയര്‍ത്താനും വിദ്യാലയങ്ങളെ ഐടി രംഗത്ത് മികവുറ്റതാക്കാനും ബിപിഎല്‍, ട്രൈബല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനയാത്ര സംഘടിപ്പിക്കാനും ശാസ്ത്രരംഗത്തെ മികച്ച വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തിന് പുറത്തെ മികച്ച സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാനും ഒമ്പതാം തരത്തിലെ കുട്ടികള്‍ക്ക് മലയാളം, ശാസ്ത്രം, ഗണിതം എന്നിവയില്‍ പ്രത്യേക പരിഹാര ബോധനം നടത്തുന്ന നവപ്രഭ പദ്ധതി നടപ്പാക്കാനും ആര്‍എംഎസ്എ തീരുമാനിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.