|    Aug 15 Wed, 2018 7:54 pm
FLASH NEWS

അവര്‍ നമ്മെ തേടിയെത്തും മുമ്പ്; പോപുലര്‍ ഫ്രണ്ട് ജനജാഗ്രതാ സദസ്സ്‌

Published : 8th April 2018 | Posted By: kasim kzm

നാട്ടുകല്‍: ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ, അവര്‍ നമ്മെ തേടിയെത്തും മുന്‍പ് എന്ന കാംപയിനിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നാട്ടുകല്‍ ഏരിയ കമ്മിറ്റി ജന ജാഗ്രതാ സദസ് സംഘടിപ്പിച്ചു. ഡിവിഷന്‍ പ്രസിഡന്റ് ഉമര്‍ മൗലവി അധ്യക്ഷത വഹിച്ചു. ബഷീര്‍ മൗലവി പട്ടാമ്പി വിഷയം അവതരണം നടത്തി. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുക്കാനുള്ള സംഘ് പരിവാര്‍ ശ്രമം തിരിച്ചറിയണമെന്നും, ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഒന്നിച്ച് പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സിറാജ്, കെ അഷ്‌റഫ്, കെ പി സലീം സംസാരിച്ചു.
ഷൊര്‍ണ്ണൂര്‍: പോപുലര്‍ഫ്രണ്ട് ഷൊര്‍ണ്ണൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുളപ്പുള്ളി ദില്‍ന ഹാളില്‍ ജന ജാഗ്രതാ സദസ് സംഘടിപ്പിച്ചു. സംസ്ഥാന സമിതിയംഗം സി എ റഊഫ് വിഷയാവതരണം നടത്തി. ജില്ലാ സമിതിയംഗം കെ എം ജലീല്‍, ഷൊര്‍ണ്ണൂര്‍ ഏരിയ സെക്രട്ടറി യാസിര്‍, മുഹമ്മദ് കുട്ടി, താഹിര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss