|    Nov 19 Sun, 2017 8:41 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അവര്‍ക്ക് നജീബിനെ കൊല്ലണമായിരുന്നു: ദൃക്‌സാക്ഷി

Published : 26th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നഹ്‌റു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ഥി നജീബ് അഹ്മദിനെ തട്ടിക്കൊണ്ടുപോയവര്‍ക്ക് അദ്ദേഹത്തെ കൊല്ലുകയായിരുന്നു വേണ്ടതെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ വിദ്യാര്‍ഥി.
ഈമാസം 14ന് കാണാതായ നജീബിനെക്കുറിച്ച് വിവരമൊന്നും ഇതുവരെ ലഭിച്ചില്ല. സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ സ്റ്റഡീസിലെ എംഫില്‍ വിദ്യാര്‍ഥി ഷാഹിദ് റസാ ഖാനാണ് സംഭവത്തില്‍ പുതിയ വിവരം നല്‍കിയത്. നജീബിനെ സ്വര്‍ഗത്തിലേക്ക് അയക്കുമെന്ന് അക്രമികള്‍ പറഞ്ഞതായി ഖാന്‍ അറിയിച്ചു. സംഭവം നടന്ന രാത്രി ശബ്ദംകേട്ട് ഇറങ്ങിവന്നപ്പോള്‍ എബിവിപി പ്രവര്‍ത്തകനായ വിക്രാന്ത് കുമാര്‍ നജീബിനെ ഓടിക്കുന്നതാണ് കണ്ടത്. വിക്രാന്ത് ഒരു കാരണമില്ലാതെ തന്നെ മര്‍ദിച്ചതായി നജീബ് പറഞ്ഞു. നജീബിന്റെ മുഖത്ത് നിന്നു ചോര വരുന്നുണ്ടായിരുന്നു. അദ്ദേഹത്തെ ഞാന്‍ ബാത്ത്‌റൂമില്‍ എത്തിച്ചു ചോര കഴുകി. വാര്‍ഡനെ വിളിക്കുകയും ചെയ്തു. പക്ഷേ, അപ്പോഴേക്കും 30ഓളം വരുന്ന വിദ്യാര്‍ഥികളുടെ സംഘം വന്ന് നജീബിനെ മര്‍ദിക്കാന്‍ തുടങ്ങി.
മെസ് സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിക്കുന്നതിന്റെ ഭാഗമായുള്ള പ്രചാരണത്തിനായാണ് നജീബിന്റെ മുറിയിലേക്ക് പോവുന്നതെന്നായിരുന്നു വിക്രാന്ത് ഹോസ്റ്റല്‍ അധികൃതരെ അറിയിച്ചത്. നജീബിനെ റൂമില്‍നിന്ന് കൊണ്ടുപോവുമ്പോള്‍ സഘം നിരന്തരമായി മര്‍ദിച്ചിരുന്നു. കോണിപ്പടിയില്‍ വച്ചുവരെ മര്‍ദനം തുടര്‍ന്നു. നജീബിന്റെ മതത്തെ പറഞ്ഞും അവര്‍ അധിക്ഷേപിച്ചു. 72 കന്യകമാരുടെ ഇടയിലേക്ക് അയക്കുമെന്ന് അവര്‍ നജീബിനോട് പറയുന്നുണ്ടായിരുന്നു. വാര്‍ഡന്റെ റൂമിലേക്ക് കൊണ്ടുപോയി മര്‍ദനം തുടര്‍ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക