|    Jul 16 Mon, 2018 10:17 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

അവയവദാനത്തില്‍ റെക്കോര്‍ഡ് : ജമീമ ഇപ്പോഴും ജീവിക്കുന്നു, എട്ടു പേരിലൂടെ

Published : 9th September 2017 | Posted By: fsq

 

ലണ്ടന്‍: അവയവദാനത്തിലൂടെ അഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് പുതിയ ജീവിതം നല്‍കിയിരിക്കുകയാണ് ജമീമ ലെയ്‌സല്‍ എന്ന പെണ്‍കുട്ടി.  2012ല്‍ 13ാംവയസ്സിലായിരുന്നു തലച്ചോറിലുണ്ടായ ധമനിവീക്കത്തെത്തുടര്‍ന്ന് ജമീമ ലെയ്‌സല്‍ മരിച്ചത്. എന്നാല്‍, മരണശേഷവും മകള്‍ ജീവിക്കണമെന്ന ചിന്തയാണ് ജമീമയുടെ മാതാപിതാക്കളെ അവയവദാനത്തിനു  പ്രേരിപ്പിച്ചത്. ഹൃദയം, പാന്‍ക്രിയാസ്, ശ്വാസകോശം, വൃക്കകള്‍, ചെറുകുടല്‍, കരള്‍ എന്നിവയാണ് അവയവദാന ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തിയത്. ജമീമ ബുദ്ധിമതിയും ദയാലുവും സര്‍ഗശക്തിയുമുള്ളവളായിരുന്നുവെന്നും അവളുടെ പാരമ്പര്യത്തെക്കുറിച്ച് തങ്ങള്‍ അഭിമാനിക്കുന്നതായും മാതാപിതാക്കള്‍ പറയുന്നു. മാതാവിന്റെ 38ാമത് ജന്മദിനാഘോഷത്തിന്റെ ഒരുക്കത്തിനിടെയായിരുന്നു ജമീമ അസുഖബാധിതയായത്. നാലു ദിവസങ്ങള്‍ക്കു ശേഷം ബ്രിസ്‌റ്റോള്‍ റോയല്‍ ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തു. ഹൃദയം, ചെറുകുടല്‍, പാന്‍ക്രിയാസ്, ശ്വാസകോശം എന്നിവ നാലുപേര്‍ക്കും വൃക്കകളും കരളും  രണ്ടു പേര്‍ക്കു വീതവുമാണ് നല്‍കിയത്. സാധാരണയായി രണ്ടു മുതല്‍ ആറു വരെ അവയവദാനങ്ങള്‍ നടക്കാറുണ്ടെങ്കിലും എട്ട് അവയവങ്ങള്‍ ദാനം ചെയ്യുന്നത് അത്യപൂര്‍വമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss