|    Jul 20 Fri, 2018 6:22 pm
FLASH NEWS

അവയവദാനത്തിലൂടെ മാതൃകയായ ഭാസ്‌കറിന്റെ കുടുംബത്തിന് ആദരം

Published : 7th November 2017 | Posted By: fsq

 

മാനന്തവാടി: അവയവദാനത്തിലൂടെ സമൂഹത്തിനു മാതൃകയായ പയിങ്ങാട്ടിരി ഗ്രാമത്തിലെ രാമവാര്യാര്‍ മഠം ഭാസ്‌കറിന്റെ കുടുംബത്തെ എടവക പൗരാവലിയുടെ നേതൃത്വത്തില്‍ ആദരിച്ചു. എടവക പഞ്ചായത്തിന്റെ ഉപഹാരം പ്രസിഡന്റ് ഉഷ വിജയനില്‍ നിന്ന് ഭാസ്‌കറിന്റെ പിതാവ് പി വി ശങ്കരനാരായണ സ്വാമിയും മാതാവ് നിത്യാംബികയും ചേര്‍ന്ന് ഏറ്റുവാങ്ങി. അവയവദാന രംഗത്ത് ഏഴുവര്‍ഷമായിപ്രവര്‍ത്തിക്കുന്ന ടീം ജ്യോതിര്‍ഗമയയുടെ ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജെ പൈലി, ടീം ജ്യോതിര്‍ഗമയ കോ-ഓഡിനേറ്റര്‍ കെ എം ഷിനോജ് എന്നിവര്‍ ചേര്‍ന്നു കൈമാറി. എടവക പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജുമുദ്ദീന്‍ മൂടമ്പത്ത്, സ്ഥിരം സമിതി അധ്യക്ഷരായ ജില്‍സണ്‍ തൂപ്പുംകര, ആമിന അവറാന്‍, പഞ്ചായത്ത് അംഗങ്ങളായ മനു കുഴിവേലി, സി സി ജോണി, ഷീല കമലഹാസന്‍, കെ കെ അംബുജാക്ഷി, പി ഐ ജോര്‍ജ്, ഷില്‍സണ്‍ കോക്കണ്ടത്തില്‍, അസീസ്, യൂത്ത് അസോസിയേഷന്‍ സെക്രട്ടറി ഷിജോ സണ്ണി ധനുഷ് പോള്‍ സംസാരിച്ചു. ബൈക്ക് അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച സമയത്ത് ഭാസ്‌കറിന്റെ അവയവങ്ങള്‍ ദാനം ചെയ്തതിനാല്‍ എട്ടുപേര്‍ക്ക് ജീവനേകാന്‍ കഴിഞ്ഞിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss