|    Mar 27 Mon, 2017 11:57 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

അവയവദാനം: തടസ്സങ്ങള്‍ മനസ്സിലാക്കാന്‍ എച്ച്എംസി പഠനം

Published : 2nd October 2016 | Posted By: SMR

ദോഹ: അവയവ ദാനത്തിന് തടസ്സം സൃഷ്ടിക്കുന്ന ഘടകങ്ങളെ സംബന്ധിച്ച് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച്എംസി) പഠനം നടത്തുന്നു. ഖത്തര്‍ നാഷനല്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ (ക്യുഎന്‍ആര്‍പി) ഫണ്ട് ഉപയോഗിച്ചാണ് എച്ച്എംസിയിലെ ട്രോമ, സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ പഠനം നടത്തുന്നത്. ഡവലപ്‌മെന്റ് പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ മെഡിക്കല്‍ റിസര്‍ച്ച് സെന്ററും ഈ സംരംഭത്തെ പിന്തുണക്കുന്നുണ്ട്.
പ്രവാസികള്‍ അടക്കമുള്ള ഖത്തറിലെ ജനങ്ങളെ അവയവദാനത്തില്‍ നിന്ന് തടയുന്ന കാര്യങ്ങള്‍ മനസ്സിലാക്കുകയാണ് ഗവേഷകസംഘം ചെയ്യുക. പഠനത്തിന്റെ ഭാഗമായി എച്ച്എംസി നിയമിച്ച വനിതാ സംഘം ഈ മാസം വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരായും. ഇതിനായി പ്രത്യേക ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. മൂന്ന് വര്‍ഷം നീളുന്നതാണ് പഠനം. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പഠനത്തിന് വീടുവീടാന്തരം കയറിയിറങ്ങി വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് എച്ച്എംസിയിലെ ട്രോമ, വാസ്‌കുലാര്‍ സര്‍ജറി മേധാവി ഡോ. ഹസന്‍ ആല്‍ഥാനി പറഞ്ഞു.
ഡോ. ഹസന്‍ ആല്‍ഥാനിയാണ് പദ്ധതിയുടെ മുഖ്യ അന്വേഷകന്‍. ഹമദ് ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ ഡയറക്ടര്‍ യൂസുഫ് അല്‍മസ്‌ലമാനി, ട്രോമ ക്ലിനിക്കല്‍ റിസര്‍ച്ച് കണ്‍സള്‍ട്ടന്റ് ഡോ. അയ്മന്‍ അല്‍മെന്യാര്‍, ഹാര്‍ട്ട് ആശുപത്രിയിലെ മുതിര്‍ന്ന കണ്‍സള്‍ട്ടന്റ് ഡോ. രാജ്‌വീര്‍ സിംഗ് എന്നിവരാണ് ഗവേഷക സംഘാംഗങ്ങള്‍.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day