|    Sep 26 Tue, 2017 2:10 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അവയവദാനം: ഡോക്ടര്‍മാര്‍ സമ്മതപത്രം നല്‍കി

Published : 14th November 2016 | Posted By: SMR

കൊച്ചി: അവയവദാനം പ്രോല്‍സാഹിപ്പിക്കുന്നതിനായി ഡോക്ടര്‍മാര്‍ രംഗത്തെത്തി. നെടുമ്പാശ്ശേരി സിയാല്‍ ട്രേഡ്‌ഫെയര്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ 59ാം സംസ്ഥാന സമ്മേളനമായ പെരിയാര്‍ മെഡ്‌ഫെസ്റ്റില്‍ പങ്കെടുത്ത ഡോക്ടര്‍മാരാണ് തങ്ങളുടെ അവയവദാന സമ്മതപത്രം ഒപ്പിട്ടു നല്‍കി മാതൃകയായത്. ഐഎംഎ കേരളയില്‍ അംഗങ്ങളായ മൂവായിരത്തോളം പേര്‍ ഒപ്പിട്ട് സമര്‍പ്പിച്ച അവയവദാന സമ്മതപത്രം സമാപന സമ്മേളനത്തില്‍ ഐഎംഎ അവയവദാന ബോധവല്‍ക്കരണ കമ്മിറ്റി കണ്‍വീനര്‍ ഡോ. എസ് വാസുദേവന്‍ ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. വി ജി പ്രദീപ് കുമാറിന് കൈമാറി.  ഗായകന്‍ ജി വേണുഗോപാലാണ് ഐഎംഎയുടെ ബോധവല്‍ക്കരണ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡര്‍. അതേസമയം, ഐഎംഎ കേരളയുടെ 59ാം സംസ്ഥാന സമ്മേളനമായ പെരിയാര്‍ മെഡ്‌ഫെസ്റ്റ് സമാപിച്ചു. സമാപന സമ്മേളനം അന്‍വര്‍ സാദത്ത് എംഎല്‍എ  ഉദ്ഘാടനം ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക