|    Oct 20 Sat, 2018 2:29 pm
FLASH NEWS
Home   >  National   >  

‘അവന്‍ മുസ്‌ലിം ആണെന്ന് നിനക്ക് അറിയില്ലേ’;യുവാവിനൊപ്പമിരുന്ന പെണ്‍കുട്ടിക്ക് ബിജെപി നേതാവിന്റെ മര്‍ദ്ദനം

Published : 21st September 2017 | Posted By: mi.ptk

അലിഖഢ്: മുസ്‌ലിം യുവാവിനൊപ്പമിരുന്നുവെന്നാരോപിച്ച് പെണ്‍കുട്ടിയെ ബിജെപി നേതാവ് മര്‍ദ്ദിച്ചു. ബിജെപി അലിഖഢ് വനിതാ വിഭാഗം പ്രസിഡന്റ് സംഗീത വര്‍ഷ്‌നെയാണ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്. അവന്‍ ഒരു മുസ്‌ലിമാണെന്ന് നിനക്കറിയില്ലേ എന്നുചോദിച്ചുകൊണ്ട് ബിജെപി നേതാവ് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.പരസ്യമായി പെണ്‍കുട്ടിയെ മര്‍ദ്ദിച്ച സംഗീത പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ചുവരുത്തി കുട്ടിയെ മര്‍ദ്ദിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം, പെണ്‍കുട്ടിയെ പൊതുജന മധ്യത്തില്‍വച്ച് മര്‍ദ്ദിച്ച കാര്യം സംഗീത വര്‍ഷ്‌നെ സമ്മതിച്ചിട്ടുണ്ട്. ‘അവരെ വിശ്വസിക്കാന്‍ പറ്റില്ല. ഇത്തരം പ്രണയബന്ധങ്ങളുടെ പ്രത്യാഘാതം എല്ലാവര്‍ക്കും അറിയുന്നതല്ലേ’ എന്നു പറഞ്ഞുകൊണ്ട് സംഗീത വര്‍ഷ്‌നെ തന്റെ പ്രവര്‍ത്തിയെ ന്യായീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, പെണ്‍കുട്ടിക്കൊപ്പമിരുന്ന മുസ്‌ലിം യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ച ബിജെപി നേതാവിനെതിരെ നടപടിയൊന്നും എടുത്തിട്ടില്ല. സംഗീത വര്‍ഷ്‌നെക്കെതിരെ നടപടിയെടുക്കണമെന്നാവശഅയപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss