|    Jul 25 Tue, 2017 2:34 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അവധി ദിവസങ്ങളില്‍ പ്രത്യേക റവന്യൂ സ്‌ക്വാഡുകള്‍

Published : 9th October 2016 | Posted By: SMR

തിരുവനന്തപുരം: അനധികൃത മണല്‍വാരല്‍, മണ്ണിടിക്കല്‍, നിലംനികത്തല്‍, ഭൂമികൈയേറ്റം എന്നിവ നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും കര്‍ശന നടപടിയെടുക്കാനും റവന്യൂ ഉദ്യോഗസ്ഥരുടെ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കി.
ഏതെങ്കിലും പ്രദേശത്ത് അനധികൃത പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. പൊതുജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ 1077 എന്ന നമ്പറില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയിക്കാം. ഈ മാസം എട്ടു മുതല്‍ 12 വരെ തുടര്‍ച്ചയായി അവധിവരുന്ന സാഹചര്യത്തിലാണ് നിര്‍ദേശമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക