|    Oct 18 Wed, 2017 7:47 am
FLASH NEWS

അവധി ദിനത്തില്‍ മദ്യവില്‍പന; യുവതി അറസ്റ്റില്‍

Published : 3rd August 2017 | Posted By: fsq

 

പയ്യന്നൂര്‍: അവധിദിനത്തില്‍ വിദേശ മദ്യവില്‍പനക്കിടെ യുവതിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മാത്തില്‍ സ്‌കൂളിന് സമീപം കോളനിയിലെ തായലെപുരയില്‍ സുമതി(47)യെയാണ് പയ്യന്നൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി വി പ്രഭാകരന്‍, പ്രിവന്റീവ് ഓഫിസര്‍ ടി സന്തോഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കമലാക്ഷന്‍, രാജീവന്‍, രാജേന്ദ്രന്‍, സുബിന എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. ഒന്നാംതിയ്യതി അനധികൃതമായി മദ്യവില്‍പന നടത്തുന്നതിനിടെയാണ് സംഭവം. പയ്യന്നൂര്‍ ജൂഡീഷ്യല്‍ ഒ ന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക