|    Dec 17 Sun, 2017 11:53 am
FLASH NEWS
Home   >  Kerala   >  

അവധി കഴിഞ്ഞ് വരുന്ന താന്‍ എവിടെ ഇരിക്കണമെന്ന് ജേക്കബ് തോമസ്

Published : 17th June 2017 | Posted By: mi.ptk

തിരുവനന്തപുരം: അവധി കഴിഞ്ഞ് തിരികെ വരുന്ന താന്‍ ഏത് പദവിയില്‍ പ്രവേശിക്കണമെന്ന് വ്യക്തമാക്കണമെന്ന് ഡിജിപി ജേക്ക് തോമസ്. ഇക്കാര്യം കാണിച്ച് ജേക്കബ് തോമസ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കി. നിലവില്‍ ലോക്‌നാഥ് ബെഹ്‌റയാണ് വിജിലന്‍സ് ഡയറക്ടര്‍. ഈ സാഹചര്യത്തിലാണ് തന്റെ പദവി വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് കത്ത് നല്‍കിയത്.
വിജിലന്‍സിനെതിരെ ഹൈകോടതിയില്‍ നിന്ന് നിരന്തരം വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നീണ്ട അവധിയില്‍ പ്രവേശിക്കുന്നത്.പിന്നീട് കോടതി വിധിയെ തുടര്‍ന്ന് ടിപി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് പുനര്‍നിയമിക്കുകയും അതുവരെ പോലീസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് മാറ്റുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss