|    Nov 18 Sun, 2018 7:00 am
FLASH NEWS
Home   >  Kerala   >  

അവധി കഴിഞ്ഞാല്‍ ഉടന്‍ സര്‍വീസില്‍ പ്രവേശിക്കും:ജേക്കബ് തോമസ്

Published : 11th June 2017 | Posted By: mi.ptk

തിരുവനന്തപുരം: അവധി കഴിഞ്ഞാല്‍ ഉടന്‍ സര്‍വീസില്‍ പ്രവേശിക്കുമെന്ന് ഡിജിപി ജേക്കബ് തോമസ്. ഒരു കാര്യത്തിന് മുന്നിട്ടിറങ്ങിയാല്‍ പിന്നെ അതില്‍ നിന്ന് പിന്‍മാറുന്നത് ശരിയല്ല. ജൂണ്‍ 17ന് തന്റെ അവധി അവസാനിക്കും. അതിന് ശേഷം ജോലിയില്‍ പ്രവേശിക്കും മറ്റുകാര്യങ്ങള്‍ അതിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വിജിലന്‍സ് ഡയറക്ടറായിരിക്കെ കോടതിയില്‍ നിന്ന് നിരന്തരം വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലായിരുന്നു ജേക്കബ് തോമസ്  നീണ്ട അവധിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ  വിജിലന്‍സ് ഡയറക്ടറുടെ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. ജേക്കബ് തോമസ് തിരികെയെത്തിയാല്‍ ബെഹ്‌റക്ക് എന്ത് സ്ഥാനം നല്‍കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss