|    Oct 17 Wed, 2018 8:40 am
FLASH NEWS

അവധി ഒഴിവാക്കി അധ്യാപക കൂട്ടായ്മ : തൃത്താല ‘നാലുകൂട്ടം’ മാതൃകയാവുന്നു

Published : 22nd September 2017 | Posted By: fsq

 

ആനക്കര: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നെഞ്ചേറ്റി തൃത്താല ഉപജില്ലയിലെ നാലാം ക്ലാസ് അധ്യാപകരുടെ കൂട്ടായ്മയായ ‘നാലുകൂട്ടം’ പൊതു അവധി ദിവസങ്ങളില്‍ ഒത്തുകൂടി പഠനാന്തരീക്ഷം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃകയാവുന്നു. അവധിക്കാല അധ്യാപക പരിശീലനത്തിലെ കൂട്ടായ്മയാണ് ഇത്തരമൊരു പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം പകര്‍ന്നത്. ഈ സ്വതന്ത്ര അധ്യാപക കൂട്ടായ്മയ്ക്ക് കൊഴിക്കര എല്‍പി സ്‌കൂള്‍ അധ്യാപികയായ രജനിയാണ് നേതൃത്വം നല്‍കുന്നത്. അവധി ദിനങ്ങളില്‍ ഒത്തുകൂടി നിലവിലെ ബോധന രീതികളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പരിഹാരം കാണുകയും അത് മറ്റ് അധ്യാപകര്‍ക്കായി പകര്‍ന്നു നല്‍കുകയും ചെയ്യുന്നു. പാഠാസൂത്രണം, വര്‍ക്ക് ഷീറ്റ് നിര്‍മ്മാണം, ക്ലാസ്സ് റൂം പഠനത്തിനായ അനുബന്ധ സാമഗ്രികള്‍ എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ ഞായറാഴ്ച മലപ്പുറം ടെകിലെ അധ്യാപകരായ ഇല്യാസ്, ബിജു എന്നിവരുടെ നേതൃത്വത്തില്‍  പഠനോപകരണ ശില്‍പശാലയും സംഘടിപ്പിച്ചു. യാതൊരുവിധ പരപ്രേരണയുമില്ലാതെ സ്വന്തം പൈസയെടുത്ത് 20 ലധികം പഠനോപകരണങ്ങള്‍ അവര്‍ നിര്‍മിച്ചു. പൊതു വിദ്യാലയ മികവിനായി മുന്നിട്ടിറങ്ങിയിരിക്കുന്ന അവര്‍ക്ക് പരിപൂര്‍ണ പിന്തുണയുമായി തൃത്താല ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെവി വേണുഗോപാലന്‍, ഡയറ്റ് ഫാക്കല്‍റ്റി അംഗം നിഷ, തൃത്താല ബിആര്‍സി യിലെ അധ്യാപകര്‍ തുടങ്ങിയവര്‍ രംഗത്തുണ്ട്. വിദ്യാലയ മികവിനായി പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് വാതായനങ്ങള്‍ തുറന്നിട്ട് സര്‍വ്വാത്മനാ പിന്തുണയുമായി വട്ടേനാട് എല്‍പി പ്രധാനാധ്യപകന്‍ എംവി രാജനും മുന്‍പന്തിയിലുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss