|    Nov 25 Sat, 2017 9:26 am
FLASH NEWS
Home   >  Todays Paper  >  page 10  >  

അവധിയെടുക്കുന്ന പൈലറ്റുമാരുടെ വീട്ടില്‍പോയി പരിശോധിക്കണം

Published : 17th November 2016 | Posted By: SMR

ന്യൂഡല്‍ഹി: നിരന്തരം അസുഖം പറഞ്ഞ് അവധിയെടുക്കുന്ന പൈലറ്റുമാരെ ഡോക്ടര്‍മാര്‍ വീട്ടില്‍ പോയി പരിശോധിക്കാന്‍ നിര്‍ദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് പൈലറ്റുമാര്‍ ജോലി ചെയ്യുന്ന വിമാനക്കമ്പനികള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജെറ്റ് എയര്‍വെയ്‌സ് ജോലിസമയം ക്രമീകരിച്ചതില്‍ പ്രതിഷേധിച്ച് പൈലറ്റുമാര്‍ നിരന്തരം സിക്ക് ഓഫ് എടുക്കുന്നതിനെ തുടര്‍ന്ന് നിരവധി വിമാന സര്‍വീസുകള്‍ താളംതെറ്റിയിരുന്നു. യാത്രക്കാര്‍ കൂടുതലുള്ള അവധിദിവസങ്ങളിലും ആഘോഷദിനങ്ങളിലുമാണ് പൈലറ്റുമാര്‍ കൂട്ടമായി മെഡിക്കല്‍ അവധി എടുക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ ജോലി പട്ടിക ജെറ്റ് എയര്‍വെയ്‌സ് നടപ്പാക്കിയത്. പുതിയ ജോലി ക്രമീകരണം മനുഷ്യത്വരഹിതമാണെന്നാണ് പൈലറ്റുമാര്‍ വ്യക്തമാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക