|    Sep 22 Sat, 2018 3:11 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

അവധിയില്ലാതെ ആരോഗ്യമന്ത്രിയുടെ ഓഫിസ്

Published : 27th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ക്ക് താങ്ങായി ബക്രീദ്, ഓണം, ശ്രീനാരായണ ഗുരുജയന്തി, അയ്യങ്കാളി ജയന്തി തുടങ്ങിയ എല്ലാ അവധിദിനങ്ങളും മാറ്റിവച്ച് ആരോഗ്യമന്ത്രിയുടെ ഓഫിസ് പ്രവര്‍ത്തനസജ്ജം. മന്ത്രി കെ കെ ശൈലജയുടെ നിര്‍ദേശമനുസരിച്ചാണ് ജീവനക്കാര്‍ അവധി മാറ്റിവച്ച് സേവനമനുഷ്ഠിക്കുന്നത്. ക്യാംപുകളിലും ഓഫിസിലുമായി ജീവനക്കാര്‍ സേവനം ചെയ്തുവരുന്നു. ആരോഗ്യ വകുപ്പിലെ ആയിരക്കണക്കിന് ജീവനക്കാരാണ് വിശ്രമമില്ലാതെ ക്യാംപുകളില്‍ സേവനമനുഷ്ഠിക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് മന്ത്രിയുടെ ഓഫിസ് ജീവനക്കാരും അവധിയില്ലാതെ പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ സംസ്ഥാനത്തെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി മന്ത്രിയുടെ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിച്ചുവരുന്നു. ദിവസവും നിരവധി കോളുകളാണ് വിവിധ സേവനങ്ങള്‍ക്കായി വിളിക്കുന്നത്. 1800 425 1077 എന്നതാണ് കണ്‍ട്രോള്‍ റൂം നമ്പര്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss